Search
Close this search box.

യുഎഇയിൽ മൂടൽമഞ്ഞ്: റെഡ് അലർട്ട് പ്രഖ്യാപിച്ച് ദേശീയ കാലാവസ്ഥാ കേന്ദ്രം

തിങ്കളാഴ്ച രാവിലെ പലയിടത്തും മൂടൽമഞ്ഞ് രൂപപ്പെടുമെന്ന് യുഎഇ വാഹന യാത്രക്കാർക്ക് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഈ സാഹചര്യത്തിൽ ദേശീയ കാലാവസ്ഥാ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചു.

മൂടൽമഞ്ഞ് രൂപപ്പെടുന്ന സാഹചര്യത്തിൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അബുദാബി പോലീസ് അറിയിച്ചു. ഇലക്ട്രോണിക് ഇൻഫർമേഷൻ ബോർഡുകളിൽ പ്രദർശിപ്പിച്ചിരിക്കുന്ന വേഗപരിധി പാലിക്കാൻ അബുദാബി പോലീസ് വാഹനമോടിക്കുന്നവരോട് അഭ്യർത്ഥിച്ചു.

അതേസമയം രാജ്യത്ത് താപനില 43 ഡിഗ്രി സെൽഷ്യസ് വരെ ഉയരാനുള്ള സാധ്യതയും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി. അബുദാബിയിൽ 40 ഡിഗ്രി സെൽഷ്യസിലേക്കും ദുബായിൽ 39 ഡിഗ്രി സെൽഷ്യസിലേക്കും താപനില ഉയരും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!