Search
Close this search box.

റാസൽഖൈമയിൽ വയോധികനെ ഇടിച്ചിട്ട് രക്ഷപ്പെട്ട ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു

Police arrested a driver who escaped after hitting an elderly person in Ras Al Khaimah

ഇന്ന് വ്യാഴാഴ്ച്ച പുലർച്ചെ റാസൽഖൈമയിൽ വെച്ച് 67 കാരനായ വയോധികനെ വാഹനമിടിച്ചിട്ട് സംഭവസ്ഥലത്തു നിന്നും രക്ഷപ്പെട്ട 35 കാരനായ ഡ്രൈവറെ റാസൽഖൈ പോലീസ് അറസ്റ്റ് ചെയ്തു.

പുലർച്ചെ 5.42നാണ് റാസൽഖൈ പോലീസിന് അപകടത്തെക്കുറിച്ച് റിപ്പോർട്ട് ലഭിച്ചത്. തുടർന്ന് രക്ഷപ്പെട്ട ഡ്രൈവറെ കണ്ടെത്താൻ പോലീസ് പ്രത്യേക ദൗത്യസേന രൂപീകരിക്കുകയായിരുന്നു.

സെർച്ച് ആൻഡ് ട്രാഫിക് കൺട്രോൾ ടീം അന്നബ ഏരിയയിലേക്ക് എത്തുകയും സ്‌മാർട്ട് ക്യാമറകൾ വഴി മിനിറ്റുകൾക്കകം വാഹനം കണ്ടെത്താനായതായും റാസൽഖൈമ പോലീസിന്റെ ട്രാഫിക് ആൻഡ് പട്രോൾ വിഭാഗം ഡയറക്ടർ കേണൽ ഡോ. മുഹമ്മദ് അബ്ദുല്ല അൽ-ബഹാർ പറഞ്ഞു. ഡ്രൈവറെ നിയമനടപടികൾക്കായി കൈമാറിയിരിക്കുകയാണ്‌. ഗുരുതരമായി പരിക്കേറ്റ വയോധികനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!