ഉമ്മുൽ ഖുവൈൻ പോലീസ് താത്കാലികമായി റോഡ് അടച്ചതായി പ്രഖ്യാപിക്കുകയും വഴിമാറുന്ന സൈറ്റിൽ സ്പീഡ് റഡാർ സ്ഥാപിക്കുന്നത് സംബന്ധിച്ച് വാഹനമോടിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തു.
ഒക്ടോബർ 17 ന് റാസൽഖൈമയിൽ നിന്ന് ഷാർജയിലേക്കുള്ള E611 എമിറേറ്റ്സ് റോഡിൽ അൽ അഖർൺ (Al Aqarn) എക്സിറ്റിനും അൽ ഷുഹാദ (Al Shuhada Bridge ) പാലത്തിനും ഇടയിൽ റോഡ് താൽക്കാലികമായി അടച്ചിടുമെന്നും ഗതാഗതം വഴിതിരിച്ചുവിടുമെന്ന് അതോറിറ്റി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ ഇന്ന് വെള്ളിയാഴ്ച അറിയിച്ചു.
വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും വഴിമാറുന്ന സ്ഥലത്ത് സ്പീഡ് ക്യാമറ സ്ഥാപിക്കുമെന്നും അതോറിറ്റി അറിയിച്ചു.