യുഎഇയിലേക്ക് വരുമ്പോഴും പോകുമ്പോഴും 60,000 ദിർഹത്തിൽ കൂടുതൽ മൂല്യമുള്ള വസ്തുക്കൾക്ക് സത്യവാങ്മൂലം സമർപ്പിക്കാൻ അഫ്സെഹ് ആപ്പ് ഉപയോഗിക്കാം

Afseh app can be used to submit an affidavit for goods worth more than AED 60,000 when entering and leaving the UAE

യുഎഇ നിവാസികൾക്കും സന്ദർശകർക്കും 60,000 ദിർഹത്തിൽ കൂടുതൽ പണം, സ്വർണം, ആഭരണങ്ങൾ, വജ്രങ്ങൾ, മറ്റ് വിലപിടിപ്പുള്ള വസ്തുക്കൾ എന്നിവ യാത്രയ്ക്കിടെ കൊണ്ടുപോകുമ്പോൾ അത് അഫ്സെഹ് (Afseh) എന്ന ആപ്പ് വഴി സത്യവാങ്മൂലം സമർപ്പിക്കാവുന്നതാണെന്ന് അധികൃതർ ഓർമ്മപ്പെടുത്തി.

ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട്സ് സെക്യൂരിറ്റി (ICP ) ആണ് അഫ്സെഹ് എന്ന ആപ്പ് വികസിപ്പിച്ചിരിക്കുന്നത്.

60,000 ദിർഹത്തിൽ കൂടുതൽ അല്ലെങ്കിൽ മറ്റേതെങ്കിലും കറൻസി, സാമ്പത്തിക ആസ്തികൾ, വിലപിടിപ്പുള്ള ലോഹം അല്ലെങ്കിൽ കല്ലുകൾ എന്നിവയിൽ തത്തുല്യമായ തുകയുമായി യുഎഇയിലേക്കോ പുറത്തേക്കോ യാത്ര ചെയ്യുന്ന എല്ലാ യാത്രക്കാരും കസ്റ്റംസ് ഓഫീസർമാരോട് അറിയിക്കേണ്ടത് നിർബന്ധമാണ്. വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, കര അതിർത്തികൾ എന്നിവയിലൂടെ രാജ്യത്തേക്ക് പ്രവേശിക്കുകയും പുറത്തുകടക്കുകയും ചെയ്യുന്ന എല്ലാ താമസക്കാർക്കും സന്ദർശകർക്കും ഇത് ബാധകമാണ്. കള്ളപ്പണം വെളുപ്പിക്കൽ തടയുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമാണ് യുഎഇയുടെ ഈ തീരുമാനം.

ആപ്പ് വഴി എല്ലാ വിശദാംശങ്ങളും സമർപ്പിക്കുമ്പോൾ, താമസക്കാർക്ക് SMS, ഇമെയിൽ എന്നിവ വഴി ഒരു QR കോഡ് ലഭിക്കും. വിമാനത്താവളത്തിലോ അതിർത്തിയിലോ എത്തുമ്പോൾ, അവർക്ക് ഈ ഇമെയിൽ കസ്റ്റംസ് ഉദ്യോഗസ്ഥരെ കാണിക്കാം.കൂടാതെ, സന്ദർശകർക്കും താമസക്കാർക്കും യാതൊരു പ്രശ്‌നവുമില്ലാതെ പണം കൈമാറ്റം ചെയ്യാൻ ഇത് സഹായിക്കും.

താമസക്കാരും പൗരന്മാരും ആറ് ഘട്ടങ്ങളിലൂടെ വിശദാംശങ്ങൾ സമർപ്പിക്കുകയും പണത്തിന്റെയും വിലപിടിപ്പുള്ള വസ്തുക്കളുടെയും തുകയോ മൂല്യമോ പ്രഖ്യാപിക്കുകയും വേണം. ഈ വിവരങ്ങൾ എഡിറ്റ് ചെയ്യാനാകുമെന്നതിനാൽ, രാജ്യത്തിനകത്തോ പുറത്തേക്കോ വരുമ്പോൾ മൂല്യം കൂടുകയോ കുറയുകയോ ചെയ്‌താൽ ആളുകൾക്ക് പിന്നീട് അത് അപ്‌ഡേറ്റ് ചെയ്യാനുള്ള ഓപ്ഷനും ഉണ്ട്.

യുഎഇ പാസ് വഴിയും ആളുകൾക്ക് അഫ്സെഹ് ആപ്പിൽ രജിസ്റ്റർ ചെയ്യാം. ആൻഡ്രോയിഡ്, ആപ്പിൾ പ്ലാറ്റ്‌ഫോമുകളിൽ ആപ്പ് ലഭ്യമാണ്. സേവനം സൗജന്യമാണ്. കൂടാതെ, താമസക്കാർക്കും സന്ദർശകർക്കും ഐസിപിയുടെ വെബ്‌സൈറ്റ് വഴിയും വിവരങ്ങൾ സമർപ്പിക്കാം.

18 വയസ്സിന് മുകളിലുള്ള ഓരോ കുടുംബാംഗത്തിനും 60,000 ദിർഹത്തിൽ കവിയാത്ത തുകയോ വിദേശ കറൻസിയിൽ അതിന് തുല്യമായ തുകയോ കസ്റ്റംസ് ഓഫീസർമാരോട് വെളിപ്പെടുത്താതെ കൊണ്ടുപോകാൻ അവകാശമുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!