യുഎഇയിൽ മൂന്ന് മാസത്തെ സന്ദർശന വിസകൾ നിർത്തലാക്കി. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് & പോർട്ട് സെക്യൂരിറ്റി (ഐസിപി) കോൾ സെന്റർ എക്സിക്യൂട്ടീവാണ് ഇക്കാര്യം അറിയിച്ചത്.
അതേസമയം സന്ദർശകർക്ക് 30-ഓ 60-ഓ ദിവസത്തെ വിസ ലഭ്യമാകുമെന്നും ട്രാവൽ ഏജൻസികൾക്ക് അവ നൽകാമെന്നും എക്സിക്യൂട്ടീവ് കൂട്ടിച്ചേർത്തു.
നിലവിൽ ദുബായിൽ താമസിക്കുന്നവരുടെ ഫസ്റ്റ്-ഡിഗ്രി ബന്ധുക്കളായ സന്ദർശകർക്ക് 90 ദിവസത്തെ വിസ ലഭ്യമാണ്.അതായത് ദുബായിൽ താമസിക്കുന്നവരുടെ മാതാപിതാക്കളെയോ മറ്റ് ബന്ധുക്കളെയോ മൂന്ന് മാസത്തെ സന്ദർശന വിസയിൽ കൊണ്ടുവരാമെന്നും എക്സിക്യൂട്ടീവ് വ്യക്തമാക്കി.