റാസൽ ഖൈമയിൽ പിക്കപ്പ് ട്രക്ക് ട്രാഫിക് സിഗ്നലിൽ ഇടിച്ചതിനെ തുടർന്ന് ഒരു സ്വദേശി മരിക്കുകയും മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തതായി പോലീസ് അറിയിച്ചു.
റാസൽ ഖൈമയിലെ ഷമാൽ ഏരിയയിലെ ഒരുഇന്റർസെക്ഷന് സമീപമാണ് അപകടമുണ്ടായതെന്ന് പോലീസ് പറഞ്ഞു. അപകട റിപ്പോർട്ട് ലഭിച്ചയുടൻ എമർജൻസി റെസ്പോൺസ് ടീമിനെ സ്ഥലത്തേക്ക് അയച്ച് ഡ്രൈവറെയും കൂട്ടാളിയെയും ഉടൻ ആശുപത്രിയിലെത്തിച്ചിരുന്നു.
പാരാമെഡിക്കുകൾ എമിറാത്തി യാത്രക്കാരനെ പുനരുജ്ജീവിപ്പിക്കാൻ ശ്രമിച്ചുവെങ്കിലും ഗുരുതരമായി പരിക്കേറ്റതിനാൽ അദ്ദേഹം മരിക്കുകയായിരുന്നു. ഡ്രൈവർക്ക് പരിക്കേറ്റെങ്കിലും ആരോഗ്യനില തൃപ്തികരമാണെന്നും റിപ്പോർട്ടിൽ പറയുന്നു.