യുഎഇയിൽ ഇന്ന് ഉച്ചയോടെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. അതോടൊപ്പം താപനിലയിൽ കുറവുണ്ടാകുമെന്നും എൻ.സി.എം വ്യക്തമാക്കി. ഇന്നലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചാറ്റൽ മഴ പെയ്തതിന് ശേഷമാണ് ഇന്ന് താപനിലയിൽ കുറവ് വരുന്നത്.
പകൽ ചില സമയങ്ങളിൽ അന്തരീക്ഷം ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും കലാവസ്ഥ വകുപ്പ് വ്യക്തമാക്കി. കിഴക്കോട്ടും തെക്കോട്ടും ചില സംവഹന മേഘങ്ങൾ രൂപപ്പെടാനുള്ള സാധ്യതയുള്ളതിനാൽ ഉച്ചയോടെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കലാവസ്ഥ വകുപ്പ് ചൂണ്ടിക്കാട്ടി.
രാജ്യത്തെ ഏറ്റവും കുറഞ്ഞ താപനില 19 ഡിഗ്രി സെൽഷ്യസിൽ എത്താൻ സാധ്യതയുള്ളതാണ് ഏറ്റവും ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസിൽ എത്തുമെന്നും നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി വ്യക്തമാക്കി.
ഇന്ന് രാത്രിയിലും ചൊവ്വാഴ്ച രാവിലെയും കാലാവസ്ഥ ഈർപ്പമുള്ളതായിരിക്കും, ചില പടിഞ്ഞാറൻ തീരപ്രദേശങ്ങളിലും ഉൾ-പ്രദേശങ്ങളിലും മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുള്ളതായും മെറ്റീരിയോളജി കൂട്ടിച്ചേർത്തു.