Search
Close this search box.

അജ്‌മാനിൽ കൊല്ലം സ്വദേശിയായ പ്ലസ് ടു വിദ്യാർത്ഥി കെട്ടിടത്തിൽ നിന്നും വീണുമരിച്ചു

A Plus Two student from Kollam fell to his death from a building in Ajman

അജ്‌മാനിൽ കൊല്ലം കുണ്ടറ സ്വദേശി റൂബൻ പൗലോസ് (സച്ചു – 17) കെട്ടിടത്തിൽ നിന്നും വീണുമരിച്ചനിലയിൽ കണ്ടെത്തി. അജ്‌മാൻ ഗ്ലോബൽ ഇന്ത്യൻ സ്‌കൂളിലെ പ്ലസ് ടു വിദ്യാർഥിയാണ്. തിങ്കളാഴ്ച പുലർച്ചെ അഞ്ചുമണിയോടെയാണ് മൃതദേഹം കെട്ടിടത്തിനു താഴെ കണ്ടെത്തിയത്.

ചേംബർ ഓഫ് കൊമേഴ്‌സിനടുത്ത് ആറുനില കെട്ടിടത്തിലെ ആറാംനിലയിൽ നിന്നാണ്‌ വീണത്. അജ്‌മാൻ പൊലീസാണ് മാതാപിതാക്കളെ വിവരമറിയിച്ചത്. മരിക്കുന്നതിന് തലേ ദിവസം രാത്രി ഷാർജ സെയ്ന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്‌സ് പള്ളിയിൽ കൊയ്ത്തുത്സവത്തിൽ റൂബൻ കുടുംബത്തോടൊപ്പം പങ്കെടുത്തതായി ബന്ധുക്കൾ പറഞ്ഞു.

അജ്‌മാനിൽ സംരംഭകനായ പൗലോസ് ജോർജിന്റെയും ദുബായ് അൽ തവാറിൽ നഴ്‌സായ ആശാ പൗലോസിന്റെയും മകനാണ്. വിദ്യാർഥിനികളായ രൂത്ത് സൂസൻ പൗലോസ്, റുബീന സൂസൻ പൗലോസ് എന്നിവർ സഹോദരികളാണ്. സംസ്‌കാരം നാട്ടിൽ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!