Search
Close this search box.

ദുബായിലെ സ്വകാര്യ സ്‌കൂളുകളിൽ 2023-24 അധ്യയന വർഷത്തിൽ ചേർന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ റെക്കോർഡ് വർദ്ധനവ്

Private schools in Dubai see record increase in enrollment for 2023-24 academic year

2023-24 അധ്യയന വർഷത്തിൽ ദുബായിലെ സ്വകാര്യ സ്‌കൂളുകളിൽ ചേർന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ ഏറ്റവും ഉയർന്ന വർദ്ധനവ് രേഖപ്പെടുത്തി.

ദുബായിലെ നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റിയുടെ (KHDA) കണക്കനുസരിച്ച് ആദ്യമായി എൻറോൾമെന്റ് വളർച്ചാ നിരക്ക് 2023/24 അധ്യയന വർഷത്തിൽ ഇരട്ട അക്കത്തിൽ പ്രവേശിച്ചു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 39,000 അധിക വിദ്യാർത്ഥികൾ ചേർന്ന് 12 ശതമാനമാണ് വർദ്ധനവ് രേഖപ്പെടുത്തിയത്. 2007-ൽ അതോറിറ്റി സ്ഥാപിതമായതിന് ശേഷമുള്ള എൻറോൾമെന്റിലെ ഏറ്റവും ഉയർന്ന വർധനയാണിത്.

”നമ്മുടെ നഗരം വെറും വളർച്ച മാത്രമല്ല; അത് വളർച്ച സൃഷ്ടിക്കുന്നു. ദുബായ് ഓരോ വർഷവും റെക്കോർഡ് എണ്ണം കുടുംബങ്ങളെയും അധ്യാപകരെയും സ്വാഗതം ചെയ്യുന്നത് തുടരുന്നു” KHDA ഡയറക്ടർ ജനറൽ ഡോ അബ്ദുല്ല അൽ കരം പറഞ്ഞു. ദുബായ് സ്റ്റാറ്റിസ്റ്റിക്സ് ഡാറ്റ അനുസരിച്ച്, 2023 ജനുവരി മുതൽ ദുബായിലെ ജനസംഖ്യ 84,400-ലധികം വർദ്ധിച്ചിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!