Search
Close this search box.

ഒരു വർഷത്തിൽ ഒരു അപകടത്തിലും പെട്ടില്ല, പിഴകളും പരാതികളും ഇല്ല : ഷാർജയിൽ ടാക്സി ഡ്രൈവർമാർക്ക് 3,000 ദിർഹത്തിന്റെ ക്യാഷ് അവാർഡ്

No accidents, no fines and no complaints for a year: AED 3,000 cash award for taxi drivers in Sharjah

ഒരു വർഷം മുഴുവൻ വൃത്തിയുള്ള ട്രാഫിക് റെക്കോർഡ് നിലനിർത്തിയതിന് ഷാർജയിലെ ഏറ്റവും സുരക്ഷിതമായ ടാക്സി ഡ്രൈവർമാരെ ഷാർജ ടാക്സി അടുത്തിടെ ആദരിച്ചു

ഒരു അപകടത്തിലും പെടാതെ ഒരു നിയമലംഘനവും രജിസ്റ്റർ ചെയ്യാതെ ഒരു ട്രാഫിക് പിഴകളും പരാതികളും രേഖപ്പെടുത്താതെ ഒരു വർഷത്തിൽ വൃത്തിയുള്ള ട്രാഫിക് റെക്കോർഡ് സ്വന്തമാക്കിയ ഡ്രൈവർമാരെയാണ് 3,000 ദിർഹം ക്യാഷ് അവാർഡ് നൽകി ആദരിച്ചത്.

ഒസൂൾ ട്രാൻസ്‌പോർട്ട് സൊല്യൂഷൻസിന്റെയും ഷാർജ ടാക്‌സിയുടെയും നേതൃത്വത്തിൽ ഈ വർഷത്തെ ട്രാഫിക് സേഫ്റ്റി അവാർഡിലാണ് ടാക്സി ഡ്രൈവർമാർക്ക് ഈ അംഗീകാരം ലഭിച്ചത്.

സ്വർണം, വെള്ളി, വെങ്കലം എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് ഈ അവാർഡ്. ഇതിലേക്ക് യോഗ്യത നേടുന്നതിന്, ഒരു ഡ്രൈവർ കഴിഞ്ഞ വർഷം 100,000 കിലോമീറ്ററിലധികം ദൂരം പൂർത്തിയാക്കുന്നതുൾപ്പെടെ ചില മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്. എല്ലാ ട്രാഫിക് നിയമങ്ങളും പാലിക്കുന്നതിനു പുറമേ, അവർ യാത്രക്കാരുടെ സംതൃപ്തി ഉറപ്പാക്കുകയും പരാതികളുടെ രേഖകൾ സ്വീകരിക്കാതിരിക്കുകയും വേണം.

സുരക്ഷിതമായ ഡ്രൈവിംഗ് രീതികളിൽ പ്രതിബദ്ധതയുള്ള ഡ്രൈവർമാരെ പ്രോത്സാഹിപ്പിക്കുന്നതിനും റോഡുകളിലെ ട്രാഫിക് അപകടങ്ങൾ കുറയ്ക്കുന്നതിനും വേണ്ടിയാണ് ട്രാഫിക് സേഫ്റ്റി അവാർഡ് ലക്ഷ്യമിടുന്നതെന്ന് ചടങ്ങിൽ പങ്കെടുത്ത ഷാർജ ടാക്സി ജനറൽ മാനേജർ ഖാലിദ് അൽ കിണ്ടി പറഞ്ഞു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!