യുഎഇയിൽ പോലീസ് പട്രോളിംഗ് വാഹനത്തിന് മുന്നിൽ സ്റ്റണ്ടിങ് നടത്തിയ 20 വയസ്സുകാരനായ ഡ്രൈവർ അറസ്റ്റിലായി.
പക്വതയില്ലാത്ത ഈ പെരുമാറ്റത്തെതുടർന്ന് ഇയാളുടെ വാഹനം കണ്ടുകെട്ടുകയും ചെയ്തിട്ടുണ്ട്.
റാസൽഖൈമയുടെ തെക്കൻ പ്രദേശത്താണ് അമിതമായി ശബ്ദമുണ്ടാക്കി ഇയാൾ പട്രോൾ വാഹനത്തിന് മുന്നിൽ സ്റ്റണ്ടിങ് നടത്തിയത്.
ഈ നിയമലംഘനം നടത്തുന്നയാൾ 50,000 ദിർഹം പിഴ അടയ്ക്കേണ്ടി വരും. ട്രാഫിക് നിയമപ്രകാരം വാഹനം കണ്ടുകെട്ടുകയും ചെയ്യും.
നിയമപാലകരോടും രാജ്യത്ത് നിലവിലുള്ള ട്രാഫിക് നിയമങ്ങളോടും ചട്ടങ്ങളോടും ഉള്ള നഗ്നമായ അവഗണനയാണ് ഈ പെരുമാറ്റം പ്രതിഫലിപ്പിക്കുന്നതെന്ന് റാസ് അൽ ഖൈമ പോലീസ് പറഞ്ഞു.
ഇത്തരത്തിലുള്ള ഒരു പെരുമാറ്റവും വെച്ച് പൊറുപ്പിക്കില്ലെന്നും പോലീസ് മുന്നറിയിപ്പ് നൽകി.