അബുദാബി എയർപോർട്ടിന്റെ പുതിയ ടെർമിനൽ നവംബർ 1 ന് തുറക്കും : നവംബർ 15 മുതൽ എല്ലാ ഫ്ലൈറ്റുകളും പുതിയ ടെർമിനൽ A യിൽ നിന്ന് :

Abu Dhabi Airport's new terminal will open on November 1-From November 15, all flights will depart from the new Terminal A:

അബുദാബി എയർപോർട്ടിന്റെ പുതിയ ടെർമിനലിലെ ആദ്യ യാത്രക്കാരെ സ്വീകരിക്കാൻ എല്ലാ പ്രധാന സർവീസുകളും സൗകര്യങ്ങളും ഇപ്പോൾ സജ്ജമാണെന്ന് അബുദാബി എയർപോർട്ട്സ് അറിയിച്ചു.

അബുദാബി എയർപോർട്ടിന്റെ ഏറ്റവും പുതിയ ടെർമിനൽ  A, ടെർമിനലുകൾ 1, 2, 3 എന്നിവയ്‌ക്കൊപ്പം നവംബർ 1 മുതൽ 14 വരെ പ്രവർത്തിക്കും.  നവംബർ 15 മുതൽ എല്ലാ എയർലൈനുകളും ടെർമിനൽ A യിൽ നിന്നായിരിക്കും പ്രവർത്തിക്കുക.

വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരും സന്ദർശകരും ഏത് ടെർമിനലിലേക്കാണ് പോകേണ്ടതെന്ന് അറിയാൻ എയർപോർട്ട് ഓപ്പറേറ്റർ ഒരു ബോധവൽക്കരണ കാമ്പയിനും ആരംഭിച്ചിട്ടുണ്ട്. നവംബർ 1-14 തീയതികളിൽ അബുദാബിയിൽ നിന്ന് പറക്കുകയാണെങ്കിൽ അവരുടെ ടെർമിനലുകളെ കുറിച്ച് എയർപോർട്ട് വെബ്‌സൈറ്റിൽ പരിശോധിക്കാനും യാത്രക്കാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!