Search
Close this search box.

പട്രോളിംഗ് വാഹനത്തിന് മുന്നിൽ സ്റ്റണ്ടിങ് : യുഎഇയിൽ 20 വയസ്സുകാരനായ ഡ്രൈവർ അറസ്റ്റിൽ

യുഎഇയിൽ പോലീസ് പട്രോളിംഗ് വാഹനത്തിന് മുന്നിൽ സ്റ്റണ്ടിങ് നടത്തിയ 20 വയസ്സുകാരനായ ഡ്രൈവർ അറസ്റ്റിലായി.

പക്വതയില്ലാത്ത ഈ പെരുമാറ്റത്തെതുടർന്ന് ഇയാളുടെ വാഹനം കണ്ടുകെട്ടുകയും ചെയ്തിട്ടുണ്ട്.

റാസൽഖൈമയുടെ തെക്കൻ പ്രദേശത്താണ് അമിതമായി ശബ്ദമുണ്ടാക്കി ഇയാൾ പട്രോൾ വാഹനത്തിന് മുന്നിൽ സ്റ്റണ്ടിങ് നടത്തിയത്.

ഈ നിയമലംഘനം നടത്തുന്നയാൾ 50,000 ദിർഹം പിഴ അടയ്‌ക്കേണ്ടി വരും. ട്രാഫിക് നിയമപ്രകാരം വാഹനം കണ്ടുകെട്ടുകയും ചെയ്യും.

നിയമപാലകരോടും രാജ്യത്ത് നിലവിലുള്ള ട്രാഫിക് നിയമങ്ങളോടും ചട്ടങ്ങളോടും ഉള്ള നഗ്നമായ അവഗണനയാണ് ഈ പെരുമാറ്റം പ്രതിഫലിപ്പിക്കുന്നതെന്ന് റാസ് അൽ ഖൈമ പോലീസ് പറഞ്ഞു.
ഇത്തരത്തിലുള്ള ഒരു പെരുമാറ്റവും വെച്ച് പൊറുപ്പിക്കില്ലെന്നും പോലീസ് മുന്നറിയിപ്പ് നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!