നവംബർ 3 ന് യുഎഇയിൽ പതാകദിനം ആചരിക്കാൻ ആഹ്വാനം ചെയ്ത് ഷെയ്ഖ് മുഹമ്മദ്

Sheikh Mohammed calls for UAE to observe Flag Day on November 3

2023 നവംബർ 3  വെള്ളിയാഴ്ച യുഎഇയിൽ പതാകദിനം ആചരിക്കാൻ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് മക്തൂം ആഹ്വാനം ചെയ്തു.

അന്ന് രാവിലെ 10 മണിക്ക് എല്ലാ മന്ത്രാലയങ്ങളോടും സ്ഥാപനങ്ങളോടും യുഎഇ പതാക ഒരേപോലെ ഉയർത്താനും അദ്ദേഹം പറഞ്ഞു. 11-ാമത് വർഷമാണ് രാജ്യം പതാകദിനം ആചരിക്കുന്നത്. ഈ ദിവസം പൊതു അവധി ദിവസമല്ല. എന്നാൽ ഓഫിസുകളിലും സ്കൂളുകളിലും പാർക്കുകളിലും മറ്റു സ്ഥലങ്ങളിലുമെല്ലാം സ്വദേശികളും വിദേശികളും ഒരുമിച്ചുചേർന്ന് പതാക ഉയർത്തുന്നതാണ് രീതി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!