2023 നവംബർ 3 വെള്ളിയാഴ്ച യുഎഇയിൽ പതാകദിനം ആചരിക്കാൻ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് മക്തൂം ആഹ്വാനം ചെയ്തു.
അന്ന് രാവിലെ 10 മണിക്ക് എല്ലാ മന്ത്രാലയങ്ങളോടും സ്ഥാപനങ്ങളോടും യുഎഇ പതാക ഒരേപോലെ ഉയർത്താനും അദ്ദേഹം പറഞ്ഞു. 11-ാമത് വർഷമാണ് രാജ്യം പതാകദിനം ആചരിക്കുന്നത്. ഈ ദിവസം പൊതു അവധി ദിവസമല്ല. എന്നാൽ ഓഫിസുകളിലും സ്കൂളുകളിലും പാർക്കുകളിലും മറ്റു സ്ഥലങ്ങളിലുമെല്ലാം സ്വദേശികളും വിദേശികളും ഒരുമിച്ചുചേർന്ന് പതാക ഉയർത്തുന്നതാണ് രീതി.
الإخوة والأخوات .. كما تعودنا في كل عام .. نحتفي بيوم العلم في الثالث من نوفمبر .. نحتفي براية الوطن .. راية فخرنا وعزنا واتحادنا المجيد .
ندعو كافة الوزارات والمؤسسات في الدولة لرفع العلم الإماراتي في الثالث من نوفمبر الساعة العاشرة صباحاً في وقت واحد .. وبمشاعر متحدة ..… pic.twitter.com/8eF8TsNnA8
— HH Sheikh Mohammed (@HHShkMohd) October 26, 2023