യുഎഇയിൽ ചില തീരപ്രദേശങ്ങളിലും വടക്കൻ, കിഴക്കൻ പ്രദേശങ്ങളിലും മാത്രം മഴ തുടരുമെന്ന് പ്രതീക്ഷിക്കുന്നതായി നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു.ഇന്ന് രാത്രിയിലും തിങ്കളാഴ്ച രാവിലെയും ചില തീരപ്രദേശങ്ങളിലും ഉൾ-പ്രദേശങ്ങളിലും അന്തരീക്ഷം ഈർപ്പമുള്ളതായിരിക്കും, നേരിയതോ മിതമായതോ ആയ പൊടിക്കാറ്റ് വീശുന്നതിന് കാരണമാകുമെന്നും NCM വ്യക്തമാക്കി.
അബുദാബിയിലും ദുബായിലും താപനില പരമാവധി 35 ഡിഗ്രി സെൽഷ്യസിൽ എത്തുമെന്നും ഉൾ പ്രദേശങ്ങളിൽ 36 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്നും നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. നഗരങ്ങളിൽ യഥാക്രമം 25 ഡിഗ്രി സെൽഷ്യസും 26 ഡിഗ്രി സെൽഷ്യസും ആയിരിക്കും. അതേസമയം, പൊതുവെ താപനില കുറവുള്ള പർവതങ്ങളിൽ, 14 ഡിഗ്രി സെൽഷ്യസിനും 25 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കും താപനിലയെന്നും NCM കൂട്ടിച്ചേർത്തു.