റാസൽഖൈമയിൽ നിന്ന് കോഴിക്കോട്ടേക്ക് ഈ മാസം നവംബർ 22 മുതൽ സർവീസുകൾ നടത്തുമെന്ന് എയർ അറേബ്യ അറിയിച്ചു. നവംബർ 22 മുതൽ ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിലാണ് സർവിസ്.ബുധൻ, വെള്ളി ദിവസങ്ങളിൽ ഉച്ചക്ക് 2.55ന് റാസൽഖൈമയിൽനിന്ന് പുറപ്പെടുന്ന വിമാനം രാത്രി 8.10ന് കോഴിക്കോട് എത്തും.
ഈ ദിവസങ്ങളിൽ രാത്രി 8.50ന് കോഴിക്കോടുനിന്ന് പുറപ്പെടുന്ന വിമാനം 11.25ന് റാസൽഖൈമയിലെത്തും. ഞായറാഴ്ചകളിൽ രാവിലെ 10.55ന് റാസൽഖൈമയിൽനിന്ന് പുറപ്പെടുന്ന വിമാനം വൈകീട്ട് 4.10ന് കോഴിക്കോട് എത്തും. വെള്ളിയാഴ്ച കോഴിക്കോട്ട് നിന്ന് വൈകീട്ട് 4.50ന് പുറപ്പെടുന്ന വിമാനം 7.25ന് റാസൽഖൈമയിലെത്തും.