അജ്മാനിൽ കാറിന് തീപിടിച്ച് മലയാളി യുവാവ് മരിച്ചു. എറണാകുളം മഞ്ഞപ്ര സ്വദേശി ജിമ്മി ജോർജാണ് മരിച്ചത്. 41 വയസായിരുന്നു. ഇന്നലെ വെെകുന്നേരം ആണ് ഇദ്ദേഹം സഞ്ചരിച്ചിരുന്ന കാറിന് തീപിടിച്ചത്.
ഇന്റീരിയർ ഡെക്കറേഷൻ സ്ഥാപനത്തിലെ ജീവനക്കാരൻ ആണ് ഇദ്ദേഹം. അജ്മാൻ എമിറേറ്റ്സ് സിറ്റിയിലായിരുന്നു ജിമ്മി ജോർജ് താമസിച്ചിരുന്നത്. കാറിന് തീ പിടിക്കാനുണ്ടായ കാരണം എന്താണെെന്ന് വ്യക്തമല്ല. കാരണം കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പോലീസ്.
മഞ്ഞപ്ര മേലേപിടികയിൽ ചാണ്ടി ജോർജിന്റെയും ലീലാമ്മ ജോർജിന്റെയും മകനാണ് ജിമ്മി. ഭാര്യ: ദീപ്തി തോമസ്, ഒരു മകനുണ്ട്. അജ്മാനിലെ മോർച്ചറിയിൽ ആണ് ഇപ്പോൾ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.