Search
Close this search box.

ഗാസയിൽ അണുബോംബിടൽ : ഇസ്രായേൽ മന്ത്രി നടത്തിയ പരാമർശത്തെ ശക്തമായി അപലപിച്ച് യുഎഇ

ഗാസ മുനമ്പിൽ അണുബോംബ് വർഷിച്ചതുമായി ബന്ധപ്പെട്ട് ഇസ്രായേൽ പൈതൃക മന്ത്രി അമിഹായ് എലിയാഹുവിന്റെ പ്രസ്താവനയെ യുഎഇ വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു. ഈ പ്രസ്താവനകൾ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും യുദ്ധക്കുറ്റങ്ങൾ പോലുള്ള അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ ഗുരുതരമായ ലംഘനങ്ങൾ നടത്താനുള്ള പ്രേരണയാണെന്നും ഗുരുതരമായ ആശങ്കകൾ ഉയർത്തുന്നതാണെന്നും മന്ത്രാലയം വ്യക്തമാക്കി.

ആണവായുധങ്ങൾ വിന്യസിക്കുമെന്ന ഭീഷണി യുഎഇ പാടെ തള്ളിക്കളഞ്ഞതായി വിദേശകാര്യ മന്ത്രാലയം (MoFA) പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. പൗരന്മാരുടെ ജീവൻ സംരക്ഷിക്കുന്നതിനും അവർക്ക് ആവശ്യമായ മാനുഷിക സഹായം നൽകുന്നതിനുമാണ് ഇപ്പോൾ പ്രഥമ പരിഗണന നൽകുന്നതെന്ന് യുഎഇ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

കൂടുതൽ മരണങ്ങൾ ഉണ്ടാകുന്നത് തടയാൻ അടിയന്തരമായി നടപ്പിലാക്കേണ്ട വെടിനിർത്തലിന്റെ ആവശ്യകത മന്ത്രാലയം അടിവരയിട്ടു. അന്താരാഷ്ട്ര ഉടമ്പടികൾ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര നിയമങ്ങൾക്കനുസൃതമായി പൗരന്മാരെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും അവർ യുദ്ധത്തിന്റെ കേന്ദ്രമല്ലെന്ന് ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയും പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!