Search
Close this search box.

പാർക്കിംഗ് സ്ഥലത്ത് വെച്ച് 125,000 ദിർഹമടങ്ങിയ ബാഗ് മോഷ്‌ടിച്ചയാളെ മൂന്ന് മണിക്കൂറിനുള്ളിൽ പിടിയിലാക്കി അജ്‌മാൻ പോലീസ്

Ajman Police nabs a man who stole a bag worth Dh125,000 from a parking lot within three hours

 

അജ്മാനിൽ 125,000 ദിർഹമടങ്ങിയ ബാഗ് മോഷ്ടിക്കപ്പെട്ടതായി പരാതി ലഭിച്ച് മൂന്ന് മണിക്കൂറിനുള്ളിൽ തന്നെ മോഷ്ടാവിനെ പിടിച്ച് അജ്‌മാൻ പോലീസ് ബാഗ് കണ്ടെത്തിക്കൊടുത്തു.

ഒരു ഇന്ത്യക്കാരൻ ജോലി കഴിഞ്ഞ് മടങ്ങിയെത്തിയ ശേഷം അജ്‌മാൻ റാഷിദിയയിലെ തന്റെ റെസിഡൻഷ്യൽ കെട്ടിടത്തിന്റെ ബേസ്‌മെന്റിൽ പാർക്ക് ചെയ്തിരുന്ന കാറിൽ നിന്ന് 125,000 ദിർഹമടങ്ങിയ ബാഗ് എടുത്ത് മറ്റൊരു കാറിന്റെ മുകളിൽ വെക്കുകയും തന്റെ അപ്പാർട്ട്മെന്റിലേക്ക് എടുക്കാൻ മറക്കുകയുമായിരുന്നു.

മറ്റെന്തോ എടുക്കാനായാണ് താൻ ബാഗ് എടുത്ത് പുറത്ത് വെച്ചതെന്നും അപ്പാർട്ട്മെന്റിലേക്ക് എത്തിയപ്പോഴാണ് പണമടങ്ങിയ ബാഗ് കാറിനടുത്ത് മറന്നതായി ഓർമ്മ വന്നത്. എന്നാൽ തിരിച്ച് കാറിനരികിൽ ചെന്നപ്പോൾ ആരോ പണമടങ്ങിയ ബാഗ് മോഷ്ടിച്ചിരിക്കുന്നു എന്ന് മനസിലായി, ഉടൻ തന്നെ അജ്‌മാൻ പോലീസിൽ പരാതി നൽകുകയായിരുന്നുവെന്ന് ഇന്ത്യക്കാരൻ പറഞ്ഞു.

കേസ് അന്വേഷിക്കാൻ രൂപീകരിച്ച പോലീസ് സംഘം പ്രതിയെ തിരിച്ചറിയുകയും മൂന്ന് മണിക്കൂറുകൾക്കകം താമസസ്ഥലത്ത് നിന്ന് ബാഗ് കണ്ടെടുക്കുകയും ചെയ്തു. ബാഗ് കണ്ടെടുത്ത ശേഷം സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെടാൻ ശ്രമിച്ചതായും പ്രതി പോലീസിനോട് സമ്മതിച്ചു.

മൂന്ന് മണിക്കൂറിനുള്ളിൽ തന്നെ ബാഗ് കണ്ടെത്തിയെന്ന് അജ്‌മാൻ പോലീസ് വിളിച്ചു പറഞ്ഞപ്പോൾ സത്യത്തിൽ ഞെട്ടിപ്പോയെന്നും അജ്‌മാൻ പോലീസിന്റെ ഈ ദ്രുതഗതിയിലുള്ള പ്രതികരണത്തിന് ഒരു പാട് നന്ദിയുണ്ടെന്നും ഇന്ത്യക്കാരൻ പറഞ്ഞു. മോഷ്ടാവ് ബാഗ്‌ എടുക്കുന്ന സിസി ടീവി ദൃശ്യങ്ങളടങ്ങിയ ഒരു വീഡിയോയും അജ്‌മാൻ പോലീസ് പുറത്ത് വിട്ടിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!