ദുബായ് റൈഡിന്റെ ഭാഗമായി സൈക്ലിംഗ് നടക്കുന്നതിനാൽ നാളെ നവംബർ 12 ഞായറാഴ്ച രാവിലെ ട്രേഡ് സെന്റർ റൗണ്ട് എബൗട്ട് മുതൽ സഫ പാർക്ക് ഇന്റർചേഞ്ച് (രണ്ടാം ഇന്റർചേഞ്ച്) വരെയുള്ള ഷെയ്ഖ് സായിദ് റോഡിന്റെ രണ്ട് ദിശകളിലും കാറുകൾ അനുവദിക്കില്ലെന്ന് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി ( RTA ) അറിയിച്ചു.
ലോവർ ഫിനാൻഷ്യൽ സെന്റർ സ്ട്രീറ്റ്, ട്രേഡ് സെന്റർ സ്ട്രീറ്റ് എന്നിവയും ദുബായ് റൈഡ് നടക്കുന്ന സമയങ്ങളിൽ അടച്ചിരിക്കും. കഴിഞ്ഞ വർഷം പുലർച്ചെ 4 മുതൽ രാവിലെ 9 വരെ അഞ്ച് മണിക്കൂർ ദുബായ് റൈഡിനായി അടച്ചിരുന്നു. ദുബായ് റൈഡ് രാവിലെ 6.15 മുതൽ 8.15 വരെയാണ് ഉണ്ടാകുക.
വാഹനമോടിക്കുന്നവർ അവരുടെ യാത്രകൾ മുൻകൂട്ടി ആസൂത്രണം ചെയ്യണമെന്നും അൽ ഹാദിഖ സ്ട്രീറ്റ്, അൽ വാസൽ സ്ട്രീറ്റ്, അൽ ഖൈൽ റോഡ്, അൽ മൈദാൻ സ്ട്രീറ്റ്, അൽ അസയേൽ സ്ട്രീറ്റ്, 2nd സഅബീൽ സ്ട്രീറ്റ്, 2nd ഡിസംബർ സ്ട്രീറ്റ്, അൽ മുസ്തഖ്ബാൽ സ്ട്രീറ്റ് എന്നിവയുൾപ്പെടെയുള്ള ബദൽ റൂട്ടുകൾ തിരഞ്ഞെടുക്കാമെന്നും അതോറിറ്റി അറിയിച്ചു.
Check out the full details, alternative streets and roads on Sheikh Zayed Rd, coinciding with the activities of the #Dubai Ride Cycling Race on Sunday, November 12, 2023 in collaboration with #RTA. #DubaiFitnessChallenge@DubaiPoliceHQ @DXBFitChallenge pic.twitter.com/xeuIRopEbq
— RTA (@rta_dubai) November 10, 2023