ഗാർൺ അൽ സബ്ഖ-ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ് ഇന്റർസെക്ഷൻ ഇംപ്രൂവ്‌മെന്റ് പദ്ധതിയുടെ 50 ശതമാനം പൂർത്തിയായതായി ദുബായിലെ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) ഇന്ന് അറിയിച്ചു. മണിക്കൂറിൽ 17,600 വാഹനങ്ങളുടെ ഗതാഗത ശേഷി കൈകാര്യം ചെയ്യാൻ രൂപകൽപ്പന ചെയ്ത 2,874 മീറ്റർ നീളമുള്ള നാല് പാലങ്ങളുടെ നിർമ്മാണവും ഈ പദ്ധതിയിൽപ്പെടും.
ഷെയ്ഖ് സായിദ് റോഡിനേയും ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിനെയും ബന്ധിപ്പിക്കുന്ന നിർണായക പദ്ധതിയായ ഗാർൺ അൽ സബ്ഖാ സ്ട്രീറ്റ് നവീകരിക്കാനുള്ള പദ്ധതിയുടെ ഭാഗമാണ് ഈ പദ്ധതി. ഷെയ്ഖ് സായിദ് റോഡ്, ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ്, ഫസ്റ്റ് അൽ ഖൈൽ സ്ട്രീറ്റ്, അൽ അസയേൽ സ്ട്രീറ്റ് എന്നിവയ്ക്കിടയിൽ തടസ്സങ്ങളില്ലാത്ത ഗതാഗതം ഉറപ്പാക്കുകയാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്.
പദ്ധതി കഴിഞ്ഞാൽ, ഗാർൺ അൽ സബ്ഖാ സ്ട്രീറ്റിൽ നിന്ന് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിലേക്കും അൽ ഖുസൈസിലേക്കും ഷാർജയിലേക്കും പോകുന്ന ഗതാഗതത്തിന്റെ ദൂരവും യാത്രാ സമയവും 40 ശതമാനം കുറയ്ക്കാനാകും. പീക്ക് യാത്രാ സമയത്തിൽ 20 മിനിറ്റിൽ നിന്ന് 12 മിനിറ്റായി കുറയ്ക്കും.
ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ നിന്ന് അൽ യലായിസ് റോഡിലേക്ക് ജബൽ അലി തുറമുഖത്തേക്കുള്ള ഗതാഗതത്തിനും യാത്രാ സമയം 21 മിനിറ്റിൽ നിന്ന് ഏഴ് മിനിറ്റായി 70 ശതമാനം കുറയും.
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദേശപ്രകാരമാണ് ദുബായിലെ റോഡ് ശൃംഖലയുടെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നത്.
The Garn Al Sabkha – Sheikh Mohammed Bin Zayed Roads Intersection Improvement Project complements RTA's Master Plan to upgrade strategic road networks and arterial routes towards the east and the west such as Al Yalayis and Expo roads accomplished over the last years. These… pic.twitter.com/Lwh7Eu2V6V
— RTA (@rta_dubai) November 12, 2023