യുഎഇ ഉൾപ്പെടെയുള്ള ഗൾഫ് മേഖലയിലേക്കുള്ള ശേഷി വർധിപ്പിക്കാനും ഇന്ത്യയിലെ വിവിധ ടയർ 2, 3 നഗരങ്ങളിലെ ഗൾഫ് യാത്രക്കാർക്ക് കൂടുതൽ കണക്റ്റിവിറ്റി നൽകാനും എയർ ഇന്ത്യ എക്സ് പ്രസ് ശ്രമിക്കുന്നതായി മാനേജിംഗ് ഡയറക്ടർ അലോക് സിംഗ് ഇന്നലെ ചൊവ്വാഴ്ച അറിയിച്ച. ഖലീജ് ടൈംസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ദുബായ് എയർഷോ 2023 ന്റെ ഭാഗമായി ഒരു അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ഇതനുസരിച്ച് സൗദി അറേബ്യയിലേക്ക് കുറച്ച് ശേഷി വർദ്ധനയും ബഹ്‌റൈൻ, ഖത്തർ, യുഎഇ എന്നിവിടങ്ങളിൽ അൽപ്പം വർദ്ധനയും ഉണ്ടാകും. കേരള-ഗൾഫ് വിപണിയിൽ, കേരളത്തിലെ പോയിന്റുകൾക്കപ്പുറം ഇന്ത്യയിലെ മറ്റ് പോയിന്റുകളിലേക്കും ഞങ്ങൾ കുറച്ച് കണക്റ്റിവിറ്റി വാഗ്ദാനം ചെയ്യും, അതുവഴി യുഎഇയിലെയും ഗൾഫ് മേഖലയിലെയും ആളുകൾക്ക് ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ മികച്ച കണക്റ്റിവിറ്റി ലഭിക്കും അദ്ദേഹം പറഞ്ഞു.
ഇന്ത്യയ്ക്കും യുഎഇയ്ക്കും ഇടയിൽ ഇപ്പോൾ ആഴ്ചയിൽ 105 വിമാനങ്ങൾ സർവീസ് നടത്തുന്നുണ്ട് , ഇതിൽ ദുബായിലേക്ക് 80, ഷാർജയിലേക്ക് 77, അബുദാബിയിലേക്ക് 31, റാസൽ ഖൈമയിലേക്ക് 5, അൽ ഐനിലേക്ക് 2 എന്നിങ്ങനെയാണ്. ഗൾഫ് മേഖലയിലുടനീളം, ആഴ്ചയിൽ 308 വിമാനങ്ങളാണ് സർവീസ് നടത്തുന്നത്.
എയർ ഇന്ത്യ എക്സ് പ്രസ് അടുത്തിടെ യുഎഇയിലേക്കുള്ള വിമാനങ്ങൾ വർദ്ധിപ്പിച്ചിട്ടുമുണ്ട്. സൂറത്ത്-ടു-ഷാർജ, ഇൻഡോർ-ദുബായ്, ഡൽഹി-ടു-ഷാർജ, ഗോവ-ടു-ദുബായ് തുടങ്ങിയ ചില റൂട്ടുകളിലും പുതിയ സർവീസുകൾ നടത്തും.