യുഎഇയുടെ ചില ഭാഗങ്ങളിൽ ഇന്ന് കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു.
രാജ്യത്തിന്റെ തീരപ്രദേശങ്ങളിലും വടക്കൻ മേഖലകളിലും ഇന്ന് രാത്രി മഴയ്ക്ക് സാധ്യതയുണ്ട്, അത് ചിലപ്പോൾ ശനിയാഴ്ച രാവിലെയും തുടർന്നേക്കാം. കടൽ ചിലപ്പോൾ പ്രക്ഷുബ്ധമായേക്കാം.
രാജ്യത്തിന്റെ പർവതപ്രദേശങ്ങളിൽ താപനില 11 ഡിഗ്രി സെൽഷ്യസായി കുറയുമെന്നും ആന്തരിക പ്രദേശങ്ങളിൽ പരമാവധി 31 ഡിഗ്രി സെൽഷ്യസിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.