അസ്ഥിരമായ കാലാവസ്ഥയിൽ വെള്ളച്ചാട്ടങ്ങളിലേക്കും താഴ്വരകളിലേക്കും പോകുന്നത് ഒഴിവാക്കണമെന്ന് ദുബായ് പോലീസ് ഇന്ന് ശനിയാഴ്ച പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. വേഗത കുറയ്ക്കുക, വാഹനങ്ങൾക്കിടയിൽ മതിയായ സുരക്ഷാ അകലം അനുവദിക്കുക, വാഹനമോടിക്കുമ്പോൾ ശ്രദ്ധ തിരിക്കാതിരിക്കുക തുടങ്ങിയ ട്രാഫിക് നിയമങ്ങൾ പാലിക്കണമെന്നും പോലീസ് പറഞ്ഞു.
കടൽത്തീരങ്ങൾ സന്ദർശിക്കുമ്പോൾ ദുബായ് മുനിസിപ്പാലിറ്റിയുടെയും ദുബായ് പോലീസിന്റെയും മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കണമെന്നും ഓർമ്മിപ്പിച്ചിട്ടുണ്ട്. കൂടാതെ കൂടുതൽ അറിയിപ്പ് ഉണ്ടാകുന്നതുവരെ നീന്തലിനും ബോട്ട് യാത്രയ്ക്കും നിരോധനം സൂചിപ്പിക്കുന്ന ചുവന്ന പതാക മുന്നറിയിപ്പ് ശ്രദ്ധിക്കുകയും വേണം.
അടിയന്തരമല്ലാത്ത കാര്യങ്ങൾക്കും പൊതുവായ അന്വേഷണങ്ങൾക്കും ദുബായ് പോലീസിന്റെ 999, 901 എന്ന എമർജൻസി നമ്പറിലേക്ക് ബന്ധപ്പെടാനും പൊതുജനങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ട്.
#News | Dubai Police Urges Caution Ahead of Changing Weather Conditions
Details:https://t.co/mqxI5xAyxt#YourSecurityOurHappiness#SmartSecureTogether#DPAwareness pic.twitter.com/wCRovKxU1y
— Dubai Policeشرطة دبي (@DubaiPoliceHQ) November 25, 2023