ഭക്ഷണത്തിൽ നിന്ന് ചിലർക്ക് ഇ.കോളി വിഷബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് അബുദാബി, അൽ ദഫ്ര – ഗായത്തിയിലെ ‘റോയൽ കാറ്ററിംഗ് സർവീസസ്’ അടച്ചുപൂട്ടാൻ ഉത്തരവിട്ടതായി അബുദാബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി അറിയിച്ചു.
ചില ആളുകൾ കഴിച്ച മാംസത്തോടുകൂടിയ വൈറ്റ് ബീൻ സാലഡിൽ ഇക്കോളി ബാക്ടീരിയ കണ്ടെത്തിയതോടെയാണ് കാറ്ററിംഗ് സർവീസ് അടപ്പിക്കാൻ തീരുമാനമെടുത്തതെന്ന് അബുദാബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി ഇൻസ്റാഗ്രാമിലൂടെ അറിയിച്ചു.
https://www.instagram.com/p/C0B7xjnpCDL/?img_index=1