അൽ ഹബ്തൂർ ഗ്രൂപ്പിന്റെ സ്ഥാപകനും ചെയർമാനുമായ ദുബായിലെ കോടീശ്വരൻ ഖലഫ് അഹ്മദ് അൽ ഹബ്തൂർ ഗാസയിലെ ആരോഗ്യ പരിപാലന അടിസ്ഥാന സൗകര്യങ്ങളെ പിന്തുണയ്ക്കുന്നതിനായി ഏറ്റവും പുതിയ മെഡിക്കൽ സാങ്കേതിക സജ്ജീകരണങ്ങളുള്ള ആംബുലൻസുകൾ സംഭാവന ചെയ്തു.
ഈജിപ്ഷ്യൻ റഫ ക്രോസിംഗ് വഴിയാണ് ഈ പൂർണ സജ്ജീകരണങ്ങളുള്ള ആംബുലൻസുകളുടെ ആദ്യ ബാച്ച് എത്തിച്ചത്.
അൽ ഹബ്തൂർ ഗ്രൂപ്പിന്റെ ഈജിപ്ത് സി.ഇ.ഒ ഇസ്ലാം കമാൽ ഗനീമിന്റെ നേതൃത്വത്തിലാണ് ഇവ ഫ അതിർത്തി വഴി കൈമാറിയത്. ഈയവസരത്തിൽ ഗസ്സയിലെ സഹോദരങ്ങൾക്കൊപ്പം നിൽക്കുക എന്ന ത് ഓരോ മനുഷ്യന്റെയും ഉത്തരവാദിത്തം എന്ന നിലയിലാണ് ആംബുലൻസുകൾ നൽകിയതെന്ന് ഖല ഫ് അൽ ഹബ്തൂർ പറഞ്ഞു.