2023 ഡിസംബറിലെ പെട്രോൾ, ഡീസൽ വിലകൾ യുഎഇ ഇന്ധനവില കമ്മറ്റി പ്രഖ്യാപിച്ചു.
നവംബർ മാസത്തെ അപേക്ഷിച്ച് ഡിസംബർ മാസത്തിൽ പെട്രോളിന് 7 ഫിൽസിന്റെയും ഡീസലിന് 23 ഫിൽസിന്റെയും കുറവുണ്ടാകും.
ഇന്ന് നവംബർ 30 ന് പ്രഖ്യാപിച്ച വിലവിവരകണക്കനുസരിച്ച് ഡിസംബർ മാസത്തിൽ സൂപ്പർ 98 പെട്രോൾ ലിറ്ററിന് 2.96 ദിർഹമായിരിക്കും.നവംബർ മാസത്തിൽ ഇതിന് 3.03 ദിർഹമായിരുന്നു. 7 ഫിൽസിന്റ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
സ്പെഷ്യൽ 95 പെട്രോൾ ലിറ്ററിന് ഡിസംബർ മാസത്തിൽ 2.85 ദിർഹമായിരിക്കും. നവംബർ മാസത്തിൽ ഇതിന് 2.92 ദിർഹമായിരുന്നു. 7 ഫിൽസിന്റ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഇ-പ്ലസ് 91 പെട്രോൾ ലിറ്ററിന് ഡിസംബർ മാസത്തിൽ 2.77 ദിർഹമായിരിക്കും. നവംബർ മാസത്തിൽ ഇതിന് 2.85 ദിർഹമായിരുന്നു. 8 ഫിൽസിന്റ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഡിസംബർ മാസത്തിൽ ഡീസൽ ലിറ്ററിന് 3.19 ദിർഹമായിരിക്കും. നവംബർ മാസത്തിൽ ഡീസൽ ലിറ്ററിന് 3.42 ദിർഹമായിരുന്നു. 23 ഫിൽസിന്റ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
أسعار الوقود الشهرية: أسعار الوقود لشهر ديسمبر 2023 وفقاً للجنة متابعة أسعار الجازولين والديزل في #الإمارات
⛽ Monthly Fuel Price Announcement:
December 2023 fuel prices released by the #UAE Fuel Price Follow-up Committee. pic.twitter.com/tw6Gyp3HgY— Emarat (امارات) (@EmaratOfficial) November 30, 2023