യുഎഇയിൽ ഡിസംബർ മാസത്തിലെ പെട്രോൾ, ഡീസൽ വിലകൾ കുറയും

December petrol and diesel prices announced in UAE

2023 ഡിസംബറിലെ പെട്രോൾ, ഡീസൽ വിലകൾ യുഎഇ ഇന്ധനവില കമ്മറ്റി പ്രഖ്യാപിച്ചു.

നവംബർ മാസത്തെ അപേക്ഷിച്ച് ഡിസംബർ മാസത്തിൽ പെട്രോളിന് 7 ഫിൽസിന്റെയും ഡീസലിന് 23 ഫിൽസിന്റെയും കുറവുണ്ടാകും.

ഇന്ന് നവംബർ 30 ന് പ്രഖ്യാപിച്ച വിലവിവരകണക്കനുസരിച്ച് ഡിസംബർ മാസത്തിൽ സൂപ്പർ 98 പെട്രോൾ ലിറ്ററിന് 2.96 ദിർഹമായിരിക്കും.നവംബർ മാസത്തിൽ ഇതിന് 3.03 ദിർഹമായിരുന്നു. 7 ഫിൽസിന്റ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

സ്‌പെഷ്യൽ 95 പെട്രോൾ ലിറ്ററിന് ഡിസംബർ മാസത്തിൽ 2.85 ദിർഹമായിരിക്കും. നവംബർ മാസത്തിൽ ഇതിന് 2.92 ദിർഹമായിരുന്നു. 7 ഫിൽസിന്റ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഇ-പ്ലസ് 91 പെട്രോൾ ലിറ്ററിന് ഡിസംബർ മാസത്തിൽ 2.77 ദിർഹമായിരിക്കും. നവംബർ മാസത്തിൽ ഇതിന് 2.85 ദിർഹമായിരുന്നു. 8 ഫിൽസിന്റ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഡിസംബർ മാസത്തിൽ ഡീസൽ ലിറ്ററിന് 3.19 ദിർഹമായിരിക്കും. നവംബർ മാസത്തിൽ ഡീസൽ ലിറ്ററിന് 3.42 ദിർഹമായിരുന്നു. 23 ഫിൽസിന്റ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!