2024- 2025 വർഷങ്ങളിൽ സ്വദേശികളെ നിയമിക്കാനായി 20 മുതൽ 49 വരെ തൊഴിലാളികളുള്ള 12,000 സ്വകാര്യ കമ്പനികൾക്ക് മുന്നറിയിപ്പ് നൽകിയതായി മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം (MoHRE) അറിയിച്ചു.
എമിറേറ്റൈസേഷൻ ലക്ഷ്യങ്ങളുടെ വിപുലീകരണം സംബന്ധിച്ച 2023 ലെ കാബിനറ്റ് പ്രമേയം നമ്പർ 33/5W 2024 ജനുവരി മുതൽ പ്രാബല്യത്തിൽ വരുന്നതനുസരിച്ച് 20 മുതൽ 49 വരെ തൊഴിലാളികളുള്ള കമ്പനികൾ 2024-ൽ ഒരു യുഎഇ പൗരനെയും 2025-ൽ മറ്റൊരാളെയും നിയമിക്കേണ്ടതുണ്ട്.
ഈ ആവശ്യകതകൾ നിറവേറ്റുന്നതിൽ പരാജയപ്പെടുന്ന കമ്പനികൾക്ക് നിയമിക്കാത്ത ഓരോ യുഎഇ പൗരനും 96,000 ദിർഹം എന്ന തോതിൽ വാർഷിക സാമ്പത്തിക സംഭാവന ചുമത്തും. 2024, 2025 വർഷങ്ങളിൽ യുഎഇ പൗരന്മാർക്ക് വിവിധ സുപ്രധാന സാമ്പത്തിക മേഖലകളിൽ പ്രതിവർഷം 12,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നുത്.