രുചി വൈവിധ്യങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് സൗകര്യപ്രദമായി പായ്ക്ക് ചെയ്ത ഫ്രഷ് ജ്യൂസിന്റെ ഉന്മേഷം ആസ്വദിക്കാം. ഉയർന്ന നിലവാരമുള്ള ചേരുവകൾ ഉൾപ്പെടുത്തിയാണ് വ്യത്യസ്ത രുചികളിലുള്ള ജൂസുകൾ അലൈൻ ഫാംസ് നിർമ്മിക്കുന്നത്. ഇത്തരം ജ്യൂസുകൾ എല്ലാ പ്രായക്കാർക്കും ഒരു പോലെ ആസ്വദിക്കാം. കൂടാതെ ഓരോരുത്തരുടേയും വ്യത്യസ്ത രുചികൾക്ക് അനുയോജ്യമായ ജൂസുകളും അലൈൻ ഫാംസിനുണ്ട്. ലോകത്തിലെ മികച്ച തോട്ടങ്ങളിൽ നിന്ന് ശേഖരിച്ച ‘ഫാം ഫ്രഷ്’ പഴവർഗ്ഗങ്ങൾ ഉപയോഗിച്ചാണ് ജൂസുകളുടെ നിർമ്മാണം. ഓറഞ്ച്, നാരങ്ങാ പുതിന, ആപ്പിൾ, മാമ്പഴം, മാതളനാരകം, പേരക്ക, മുന്തിരി എന്നിവയും മറ്റ് പല രുചികളും യാത്രകളിൽ പോലും ആവശ്യമായ പോഷകങ്ങളും ഉന്മേഷവും പ്രദാനം ചെയ്യുന്നു. ഈ റിഫ്രഷിങ് ജൂസുകളിൽ പഞ്ചസാര ചേർത്തിട്ടില്ല എന്നത് എടുത്തു പറയേണ്ടതാണ്. പഞ്ചസാര ചേർക്കാതെ ആരോഗ്യകരമായ രീതിയിൽ നിർമ്മിക്കുന്ന അലൈൻ ഫാംസ് ജൂസുകൾ ഏതു പ്രായക്കാർക്കും ഉത്തമമാണ്.
