ജനങ്ങളുടെ സ്വകാര്യത സംരക്ഷിക്കുന്നതിനുള്ള നിയമങ്ങളിലെ ചില പ്രധാന വിശദാംശങ്ങളെക്കുറിച്ച് അബുദാബി ജുഡീഷ്യൽ അതോറിറ്റി മുന്നറിയിപ്പ് നൽകി.
സൈബർ നിയമമനുസരിച്ച് യുഎഇയിൽ ഒരാളുടെ സംഭാഷണങ്ങൾ സമ്മതമില്ലാതെ റെക്കോർഡ് ചെയ്യാനോ പങ്കിടാനോ, ഒരാളുടെ ചിത്രങ്ങൾ എടുക്കാനോ സ്റ്റോർ ചെയ്യാനോ പാടില്ല. സ്മാർട്ട് സാങ്കേതികവിദ്യകൾ ഇപ്പോൾ എല്ലാവർക്കും ആക്സസ് ചെയ്യാമെന്നതിനാൽ താമസക്കാരുടെ സ്വകാര്യ ഇടവും അതിരുകളും എല്ലായ്പ്പോഴും മാനിക്കപ്പെടുന്നുവെന്ന് യുഎഇയുടെ നിയമം ഉറപ്പാക്കുന്നു.
ഒരാളുടെ സ്വകാര്യത ലംഘിക്കുന്ന ഇത്തരം കുറ്റകൃത്യങ്ങളിൽ യുഎഇ യാതൊരു സഹിഷ്ണുതയും കാണിക്കില്ല. ഈ ലംഘനങ്ങൾക്ക് ഒരു കുറ്റവാളിക്ക് കുറഞ്ഞത് 150,000 ദിർഹം മുതൽ 500,000 ദിർഹം വരെ പിഴയും കുറഞ്ഞത് ആറ് മാസത്തേക്ക് ജയിൽ ശിക്ഷ ലഭിക്കുകയും ചെയ്യും.
ഒരാളുടെ വ്യക്തിവിവരങ്ങളോ ചിത്രങ്ങളോ വാർത്തകളോ അവരുടെ അനുമതിയില്ലാതെ സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുക (പങ്കുവെക്കുന്ന വിവരങ്ങൾ സത്യമാണെങ്കിൽ കൂടി), ഒരു വ്യക്തിയെക്കുറിച്ചുള്ള സ്വകാര്യത വെളിപ്പെടുത്തുന്ന ശബ്ദ-സ്രാവ്യ റെക്കോഡുകൾ നടത്തുകയും പ്രക്ഷേപണം ചെയ്യുകയും ചെ യ്യുക, അപകടത്തിൽ പരിക്കേറ്റവരുടെയും മരിച്ചവരുടെയും ചിത്രങ്ങൾ അനുമതിയില്ലാതെ പ്രസിദ്ധീകരിക്കുക, ഒരു വ്യക്തിയുടെ ജി.പി.എസ് ലൊക്കേഷൻ ട്രാക് ചെയ്യുക തുടങ്ങിയ കാര്യങ്ങളെല്ലാം കുറ്റകരമാണ്.
വ്യക്തിഹത്യ ചെയ്യുകയെന്ന ലക്ഷ്യത്തോടെ ഒരാളുടെ ശബ്ദരേഖയോ ഫോട്ടോയിലോ വീഡിയോ ദൃശ്യങ്ങളിലോ മാറ്റംവരുത്തിയാൽ 2,50,000 ദിർഹം മുതൽ 5,00,000 ദിർഹം വരെ പിഴയും ഒരുവർഷം വരെ തട വും ലഭിക്കാവുന്ന കുറ്റമാണെന്നും അബുദാബി ജുഡീഷ്യൽ അതോറിറ്റി വിശദീകരിച്ചു.
Penalty for revealing secrets and violation of privacy pic.twitter.com/ImBARXQtAQ
— دائرة القضاء-أبوظبي (@ADJD_Official) December 12, 2023





