യുഎഇയുടെ ബറാക്ക പവർ പ്ലാന്റിലെ നാല് ആണവ റിയാക്ടറുകളിൽ അവസാനത്തേതും പൂർത്തിയായതായി എമിറേറ്റ്സ് ന്യൂക്ലിയർ എനർജി കോർപ്പറേഷൻ ഇന്ന് ചൊവ്വാഴ്ച അറിയിച്ചു.
യൂണിറ്റ് 4 പ്രവർത്തനക്ഷമമായാൽ, അടുത്ത 60 വർഷത്തേക്ക് യുഎഇയുടെ വൈദ്യുതി ആവശ്യത്തിന്റെ 25 ശതമാനവും ഇതിലൂടെ ഉത്പാദിപ്പിക്കാനാകും.
നിലവിൽ, ബറാക്കയുടെ മൂന്ന് യൂണിറ്റുകൾ വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നുണ്ട്. ഓരോ വർഷവും 30TWh-ൽ കൂടുതൽ സീറോ-എമിഷൻ വൈദ്യുതിയാണ് ഉത്പാദിപ്പിക്കുന്നത്.
യൂണിറ്റ് 4, വാണിജ്യ പ്രവർത്തനങ്ങൾ ആരംഭിച്ചുകഴിഞ്ഞാൽ, ബറാക്ക പ്ലാന്റിന്റെ മൊത്തം ശുദ്ധമായ വൈദ്യുതി ഉൽപാദന ശേഷി 5.6GW ആയി ഉയരും. ഇതോടെ പ്രതിവർഷം 40 TWh ശുദ്ധമായ വൈദ്യുതി വിതരണം ചെയ്യാനാകും.