ദുബായിലുടനീളം പ്രധാനസ്ഥലങ്ങളിലായി 762 പൊതു ബസ് ഷെൽട്ടറുകൾ നിർമ്മിക്കാൻ ഒരുങ്ങുകയാണെന്ന് ദുബായ് റോഡ്‌സ് & ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
പ്രോജക്റ്റ് പ്ലാൻ അനുസരിച്ച്, എല്ലാ ഷെൽട്ടറുകളും 2025-ഓടെ പൂർത്തീകരിക്കാനാണ് അതോറിറ്റി ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ഒരു കമ്പനിയുമായി സഹകരിച്ച് ട്രയൽ ബേസിൽ ചില ഷെൽട്ടറുകളുടെ നിർമ്മാണത്തിൽ 3D പ്രിന്റിംഗ് സാങ്കേതികവിദ്യ ഉപയോഗിക്കും.
പൊതുഗതാഗത സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും ഉപഭോക്തൃ സംതൃപ്തി മെച്ചപ്പെടുത്തുന്നതിനുമുള്ള അതോറിറ്റിയുടെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ ബസ് ഷെൽട്ടറുകൾ നിർമ്മിക്കുന്നതെന്ന് എന്ന് ആർടിഎ എക്‌സിക്യൂട്ടീവ് ഡയറക്‌ടേഴ്‌സ് ബോർഡ് ചെയർമാനും ഡയറക്‌ടർ ജനറൽ മാറ്റർ അൽ തായർ പറഞ്ഞു.
വീൽചെയർ ആക്സസ് ചെയ്യാവുന്ന പ്രദേശങ്ങൾ ഉൾപ്പെടെ ഭിന്നശേഷിക്കാരായ ആളുകൾക്കുള്ള ദുബായ് കോഡുമായി പൊരുത്തപ്പെടുന്ന രീതിയിലാണ് പുതിയ ഷെൽട്ടറുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
“എന്റെ കമ്മ്യൂണിറ്റി… എല്ലാവർക്കും ഒരു സ്ഥലം” എന്ന സംരംഭത്തെയും ഈ പ്രോജക്റ്റ് പിന്തുണയ്ക്കുന്നു ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ദുബായിയെ ഭിന്നശേഷിക്കാരുടെ സൗഹൃദ നഗരമാക്കി മാറ്റാനാണ് ദുബായിലെ കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ബിൻ റാഷിദ് അൽ മക്തൂം ലക്ഷ്യമിടുന്നത്.
According to the project plan, all shelters are scheduled for completion by 2025. RTA is exploring the use of 3D printing technology in the construction of some shelters on a trial base in collaboration with a company. pic.twitter.com/Banf9Z6IBB
— RTA (@rta_dubai) December 24, 2023