പുതുവത്സരാഘോഷത്തോടനുബന്ധിച്ച് അബുദാബി, ദുബായ്, റാസ് അൽ ഖൈമ എന്നിവിടങ്ങളിൽ ഒന്നിലധികം കരിമരുന്ന് പ്രദർശനങ്ങൾ ഒരുക്കിയിട്ടുണ്ട്.
അബുദാബിയിൽ ഷെയ്ഖ് സായിദ് ഫെസ്റ്റിവലിൽ ഒരു കരിമരുന്ന് പ്രദർശനം 60 മിനിറ്റ് നീണ്ടുനിൽക്കും.
യാസ് ബേയിൽ ഡിസംബർ 31 ന് രാത്രി 9 മണിക്ക് കരിമരുന്ന് പ്രദർശനം ആരംഭിച്ച് 2024 ജനുവരി 1 പുലർച്ചെ 12 വരെ തുടരും.
ഗ്രാൻഡ് ഹയാത്തിൽ കരിമരുന്ന് പ്രദർശനം 2024 ജനുവരി 1 പുലർച്ചെ ഒരു മണി വരെ നീണ്ടുനിൽക്കും
യാസ് ലിങ്ക്സിൽ 2023 ഡിസംബർ 31-ന് രാത്രി 9 മണിക്ക് വെടിക്കെട്ട് ആരംഭിക്കും
അൽ മര്യ ഐലൻഡ് പ്രൊമനൈഡിൽ അർദ്ധരാത്രിയിൽ പുതുവത്സര വെടിക്കെട്ട് നടക്കും.
ഹുദൈരിയത്ത് ദ്വീപിൽ അർദ്ധരാത്രിയിൽ പടക്കങ്ങളുടെ വർണ്ണാഭമായ പ്രദർശനം ദൃശ്യമാകും.
ദുബായിലെ ബുർജ് ഖലിഫയിൽ വർണ്ണാഭമായ വെടിക്കെട്ട് അർദ്ധരാത്രിയിൽ നടക്കും.
ബുർജ് അൽ അറബിലും, പാം ജുമൈറയിലും ഈ വർഷം വർണ്ണാഭമായ വെടിക്കെട്ടിന് സാക്ഷ്യം വഹിക്കും.
ഹത്ത ഫെസ്റ്റിവലിൽ, 2023 ഡിസംബർ 31 വരെ എല്ലാ ദിവസവും രാത്രി 8 മണിക്ക് കരിമരുന്ന് പ്രയോഗം നടക്കും.
അൽ സീഫിൽ ദിവസവും പടക്കം പൊട്ടിക്കാറുണ്ട്, ഷോകൾ രാത്രി 9 മണിക്കാണ് നടക്കുന്നതെങ്കിലും പുതുവത്സര രാവിൽ അവസാന ഷോ രാത്രി 11.59 നാണ് നടക്കുക.
ബ്ലൂവാട്ടേഴ്സ് ദ്വീപിൽ വൈകുന്നേരം 7 മണി മുതൽ തത്സമയ വിനോദങ്ങളും 12 മണിക്ക് രാത്രി കരിമരുന്ന് പ്രദർശനമുണ്ടാകും.
ദ ബീച്ചിൽ പുതുവത്സര രാവിൽ രാത്രി 11.59 ന് ജെബിആറിലെ ബീച്ചിൽ വർണ്ണാഭമായ വെടിക്കെട്ട് കാണാനാകും.
ഗ്ലോബൽ വില്ലേജിലും രാത്രി 8 മണി മുതൽ പുലർച്ചെ 1 മണി വരെ ഓരോ മണിക്കൂറിലും വ്യത്യസ്‌തമായ പുതുവത്സര ആഘോഷങ്ങൾ ആസ്വദിക്കുന്നതോടൊപ്പം വെടിക്കെട്ടും ആസ്വദിക്കാം.
റാസൽഖൈമയിൽ അൽ മർജാൻ ദ്വീപിനും അൽ ഹംറ വില്ലേജിനുമിടയിൽ 4.5 കിലോമീറ്റർ കടൽത്തീരത്ത് വ്യാപിച്ചുകിടക്കുന്ന കരിമരുന്ന് പ്രദർശനം പുതിയ റെക്കോർഡുകൾ ഭേദിക്കാൻ ലക്ഷ്യമിടുന്നു.