ഗാസയിൽ നിന്ന് ചികിത്സക്കായെത്തിയ രണ്ട് കാൻസർ രോഗികൾ കൂടി മരണമടഞ്ഞതായി യുഎഇ ആരോഗ്യ, പ്രതിരോധ മന്ത്രാലയം അറിയിച്ചു. 38 ഉം 54 ഉം വയസ്സുള്ള കാൻസർ രോഗികളാണ് മരണപ്പെട്ടത്.
മെഡിക്കൽ പ്രൊഫഷണലുകൾ പരമാവധി ശ്രമിച്ചിട്ടും ഇവരുടെ ആരോഗ്യം വഷളാകുകയും പെട്ടെന്ന് മരണത്തിലേക്ക് നയിക്കുകയുമായിരുന്നു. മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് മന്ത്രാലയം അഗാധമായ അനുശോചനം രേഖപ്പെടുത്തി.