Search
Close this search box.

യുഎഇയിൽ പുതിയ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തു.

New ministers sworn in in UAE

യുഎഇയിൽ പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ ഇന്നലെ വ്യാഴാഴ്ച നടന്നു.

പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും സത്യപ്രതിജ്ഞയ്ക്ക് നേതൃത്വം നൽകി.അബുദാബിയിലെ ഖസർ അൽ വത്താനിലായിരുന്നു സത്യപ്രതിജ്ഞ ചടങ്ങ്.

യുവജന മന്ത്രി ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽ നെയാദി, ധന- സാമ്പത്തിക മന്ത്രാലയത്തിൻ്റെ ചുമതലയുള്ള ഉപപ്രധാനമന്ത്രി ഷെയ്ഖ് മക്തും ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, പ്രതിരോധ സഹമന്ത്രി മുഹമ്മദ് ബിൻ മുബാറക് ഫാദൽ അൽ മസ്റൂയി, പരിസ്‌ഥിതി മന്ത്രി ഡോ. അംന ബിൻത് അബ്ദു‌ല്ല അൽ ദഹാക് അൽ ഷംസി, യുഎഇ പ്രസിഡന്റിന്റെ രാജ്യാന്തര വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ഓഫിസ് മേധാവിയായി മറിയം ബിൻത് മുഹമ്മദ് അൽ മുഹൈരി എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.

ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് പുതിയ കാബിനറ്റ് അംഗങ്ങളെ അഭിനന്ദിക്കുകയും അവരുടെ ദേശീയ ചുമതലകൾ നിർവഹിക്കുന്നതിൽ വിജയിക്കട്ടെയെന്നും ആശംസിച്ചു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!