Search
Close this search box.

ദുബായ് അൽ ഖവാനീജ് ഏരിയയിൽ നിരവധി ട്രാഫിക് നിയമലംഘനങ്ങൾ : 121 വാഹനങ്ങൾ പിടികൂടി

Many traffic violations in Dubai Al Khawaneej area: 121 vehicles caught

ദുബായ് അൽ ഖവാനീജ് ഏരിയയിൽ അടുത്തിടെ 500 ഓളം ട്രാഫിക് നിയമലംഘനങ്ങൾ ശ്രദ്ധയിൽപെടുകയും 121 വാഹനങ്ങൾ പിടികൂടുകയും ചെയ്തതായി ദുബായ് പോലീസ് ഇന്ന് വെള്ളിയാഴ്ച അറിയിച്ചു.

അൽ ഖവാനീജിലെ താമസക്കാരിൽ നിന്നും ലാസ്റ്റ് എക്‌സിറ്റിലെ സന്ദർശകരിൽ നിന്നും നിരവധി റിപ്പോർട്ടുകളും പരാതികളും തങ്ങൾക്ക് ലഭിച്ചിട്ടുണ്ടെന്ന് ദുബായ് പോലീസിലെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ട്രാഫിക് ഡയറക്ടർ മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയി പറഞ്ഞു. 81 കാറുകളും 40 മോട്ടോർസൈക്കിളുകളും ഉൾപ്പെടെയുള്ള വാഹനങ്ങൾ അശ്രദ്ധമായും സ്റ്റണ്ട് ഡ്രൈവിംഗിലും ഉൾപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഈ വർഷം ജൂലൈയിൽ നടപ്പാക്കിയ പുതിയ ദുബായ് ട്രാഫിക് നിയമമനുസരിച്ച്, ജീവനും സ്വത്തിനും പൊതു സുരക്ഷയ്ക്കും അപകടമുണ്ടാക്കുന്ന അശ്രദ്ധമായി വാഹനമോടിച്ചതിന് പിടിച്ചെടുക്കുന്ന വാഹനങ്ങൾ 50,000 ദിർഹം പിഴയടച്ചതിന് ശേഷം മാത്രമേ വിട്ടുനൽകൂവെന്ന് അൽ മസ്റൂയി പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!