Search
Close this search box.

അബുദാബി ഹെറിറ്റേജ് അതോറിറ്റി സ്ഥാപിക്കാൻ ഉത്തരവിട്ട് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ

അബുദാബി: അബുദാബി ഹെറിറ്റേജ് അതോറിറ്റി സ്ഥാപിക്കാൻ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഉത്തരവിട്ടു. എമറാത്തി പൈതൃകവും പാരമ്പര്യവും സംരക്ഷിക്കാനും പദ്ധതികൾ നടപ്പാക്കാനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. എമിറേറ്റ്‌സ് ഹെറിറ്റേജ് ക്ലബ്, കൾചറൽ പ്രോഗ്രാംസ് ആൻഡ് ഹെറിറ്റേജ് ഫെസ്റ്റിവൽ കമ്മിറ്റി എന്നിവയ്ക്കു പകരമാകും പുതിയ അതോറിറ്റിയെന്ന് അബുദാബി മീഡിയ ഓഫിസ് അറിയിച്ചു.

യുഎഇയുടെ പാരമ്പര്യങ്ങളെയും പൈതൃകത്തെയും കുറിച്ച് അവബോധം വളർത്തുക, ദേശീയ സ്വത്വവും പരമ്പരാഗത മൂല്യങ്ങളും ഉയർത്തിക്കാട്ടുക, സമുദായ ഐക്യം വർധിപ്പിക്കുക, സാംസ്കാരിക, സാഹിത്യ പാരമ്പര്യങ്ങളെയും കുറിച്ച് പഠനങ്ങളും ഗവേഷണങ്ങളും നടത്തുക എന്നിവയാണ് ഇതിന്റെ മറ്റു ലക്ഷ്യങ്ങൾ. കൂടാതെ നബാതി, ക്ലാസിക്കൽ അറബിക് കവിതകൾ പ്രോത്സാഹിപ്പിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്യും. എമിറേറ്റിന്റെ ചരിത്രവും സംസാര ഭാഷകളും കേന്ദ്രീകരിച്ചുള്ള പഠനം നടത്തി പ്രസിദ്ധീകരിക്കാനും പദ്ധതിയുണ്ട്. എമിറേറ്റിനകത്തും പുറത്തുമുള്ള ഉത്സവങ്ങളും പ്രദർശനങ്ങളും പൈതൃക പരിപാടികളും അതോറിറ്റി സംഘടിപ്പിക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!