മാതൃകാപരമായ സേവനം കാഴ്ചവച്ച സുൽത്താൻ അൽ നെയാദിയ്ക്ക് നാസയുടെ പുരസ്കാരം

അബുദാബി: ബഹിരാകാശ പര്യവേഷണത്തിൽ (എക്സ്പെഡിഷൻ 69) മാതൃകാപരമായ സേവനം കാഴ്ചവച്ച യുഎഇ ബഹിരാകാശ സഞ്ചാരിയും യുവജന മന്ത്രിയുമായ സുൽത്താൻ അൽ നെയാദി നാസയുടെ 2 അവാർഡുകൾ സ്വന്തമാക്കി. വിശിഷ്ട പൊതുസേവന മെഡലും ബഹിരാകാശ പര്യവേഷണ മെഡലുമാണ് അദ്ദേഹം നേടിയത്. ബഹിരാകാശ ദൗത്യം വിജയകരമായി പൂർത്തിയാക്കുന്നതിൽ നെയാദിയുടെ സംഭാവനകളും സേവനങ്ങളും മുൻനിർത്തിയാണ് നാസ പുരസ്കാരം നൽകിയത്.

യുഎസിലെ ഹൂസ്റ്റണിൽ ജോൺസൺ സ്‌പേസ് സെന്ററിൽ നടന്ന ചടങ്ങിൽ എക്‌സ്‌പെഡിഷൻ 69 സംഘവും മുഹമ്മദ് ബിൻ റാഷിദ് സ്‌പേസ് സെന്റർ (എംബിആർഎസ്‌സി) സംഘവും അവാർഡുകൾ ഏറ്റുവാങ്ങി. ബഹിരാകാശ സംഘത്തിന്റെ ആരോഗ്യത്തിനും സുരക്ഷയ്ക്കും നൽകിയ സംഭാവനകൾ മാനിച്ച് എംബിആർഎസ്‌സിയുടെ ഫ്ലൈറ്റ് സർജൻ ഡോ. ഹനാൻ അൽ സുവൈദിയെയും നാസ ആദരിച്ചു.

സ്‌പേസ് ഓപറേഷൻസ് ആൻഡ് എക്‌സ്‌പ്ലറേഷൻ വിഭാഗം അസി. ഡയറക്ടർ ജനറൽ അദ്‌നാൻ അൽ റയ്‌സ്, സ്‌പേസ് ഓപറേഷൻസ് വിഭാഗം മാനേജർ മുഹമ്മദ് അൽ ബുലൂഷി എന്നിവർക്ക് ഗ്രൂപ്പ് അച്ചീവ്‌മെന്റ് അവാർഡ് ലഭിച്ചു. എംബിആർഎസ്‌സി ഡയറക്ടർ ജനറൽ സാലിം ഹുമൈദ് അൽ മർറി, ബഹിരാകാശ സഞ്ചാരികളായ ഹസ്സ അൽ മൻസൂരി, നൂറ അൽ മത്രൂഷി, മുഹമ്മദ് അൽ മുല്ല എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!