ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് റോഡിൽ ‘മിനിമം സ്പീഡ്’ നിയമം ഇരു ദിശകളിലും ബാധകം ; ലംഘനത്തിന് 400 ദിർഹം പിഴ

അബുദാബി  : 2023 ഏപ്രിലിൽ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് റോഡിൽ നടപ്പിലാക്കിയ ‘മിനിമം സ്പീഡ്’ 120 കി.മീ/മണിക്കൂർ, രണ്ട് ദിശകളിലുമുള്ള ഗതാഗതത്തിന് ബാധകമാണെന്ന് അബുദാബി പോലീസ് ഇന്ന് ജനുവരി 29 തിങ്കളാഴ്ച വ്യക്തമാക്കി.
ഹൈവേയിൽ അനുവദനീയമായ പരമാവധി വേഗത മണിക്കൂറിൽ 140 കി.മീ ആണ്. ഏറ്റവും കുറഞ്ഞ വേഗത മണിക്കൂറിൽ 120 കി.മീ എന്നത് രണ്ട് ഫാസ്റ്റ് ലെയിനുകൾ (ഇടതുവശത്ത് നിന്ന് ഒന്നും രണ്ടും പാതകൾ) ഉപയോഗിക്കുന്നവർക്കും ബാധകമാണ്.

മിനിമം സ്പീഡ് നിയമം ലംഘിക്കുന്ന ഡ്രൈവർമാർക്ക് പിഴ ഈടാക്കും. നിയമലംഘകർക്ക് 400 ദിർഹം പിഴ ചുമത്തുമെന്ന് പോലീസ് ഓർമ്മിപ്പിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!