അശ്രദ്ധമായി ഇ-സ്കൂട്ടറുകൾ ഓടിച്ച് അപകടങ്ങൾ ഉണ്ടാക്കുന്നവർക്ക് മുന്നറിയിപ്പുമായി അബുദാബി പോലീസ്

Abu Dhabi Police has issued a warning to those driving e-scooters carelessly and causing accidents

അശ്രദ്ധമായി ഇ-സ്കൂട്ടറുകൾ ഓടിച്ച് അപകടങ്ങൾ ഉണ്ടാക്കുന്നവർക്ക് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.

നിയുക്ത സ്ഥലങ്ങളിൽ അല്ലാതെ ആവശ്യമായ സംരക്ഷണ കവചങ്ങൾ ഇല്ലാതെയും റോഡുകളിൽ അശ്രദ്ധമായി ഇ-സ്‌കൂട്ടറുകൾ ഓടിക്കുന്ന കുട്ടികളുടെ ഒരു വീഡിയോ പങ്കുവെച്ചുകൊണ്ടാണ് പോലീസ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

വീഡിയോയുടെ അടിക്കുറിപ്പിൽ, വാഹനമോടിക്കുന്നർ നിയമങ്ങൾ പാലിക്കണമെന്ന് ഓർമ്മിപ്പിക്കുകയും ഇ-സ്കൂട്ടറുകൾ ഓടിക്കുന്ന കുട്ടികളുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ രക്ഷിതാക്കളോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. റൈഡർമാർ ഇ-സ്‌കൂട്ടറുകൾ ഹെൽമെറ്റിനൊപ്പം കാൽമുട്ടുകൾക്കും കൈമുട്ടുകൾക്കും ഉള്ള സംരക്ഷണഗ്രിപ്പ് ധരിക്കാനും അഭ്യർത്ഥിച്ചിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!