Search
Close this search box.

അബുദാബിയിൽ കനത്ത മഴ റിപ്പോർട്ട് ചെയ്തു : താപനില ഇനിയും കുറയും

Heavy rain reported in Abu Dhabi : Temperature will drop further

ഇന്ന് വെള്ളിയാഴ്ച യു എ ഇയുടെ വിവിധ ഭാഗങ്ങളിൽ മഴയും ഇടിമിന്നലും റിപ്പോർട്ട് ചെയ്തു. അബുദാബിയുടെ ചില ഭാഗങ്ങളിൽ കനത്ത മഴ പെയ്തതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

അൽഐൻ, അൽ ദഫ്‌റ, ഖലീഫ സിറ്റി, അൽ ആര്യാം ദ്വീപ്, അൽ വത്ബ എന്നിവിടങ്ങളിൽ ശക്തമായ മഴയാണ് രേഖപ്പെടുത്തിയത്. ഉച്ചയ്ക്ക് ശേഷം ഹത്തയിൽ ചെറിയ മഴ ലഭിച്ചു.രാജ്യത്ത് പരമാവധി മഴ ലഭിക്കുന്നതിനായി പതിവായി ക്ലൗഡ് സീഡിംഗ് മിഷനുകളും നടത്തുമെന്നും കേന്ദ്രം അറിയിച്ചു.

വാഹനമോടിക്കുന്നവർ ജാഗ്രതയോടെ വാഹനമോടിക്കാനും അടയാളങ്ങളിൽ കാണിച്ചിരിക്കുന്ന വേരിയബിൾ സ്പീഡ് ലിമിറ്റുകൾ പാലിക്കാനും അബുദാബി പോലീസ് മുന്നറിയിപ്പ് നൽകിയിരുന്നു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!