സൈക്ലിംഗ് പരിപാടി നടക്കുന്നതിനാൽ ഫെബ്രുവരി 3 ന് അബുദാബിയിൽ ഒന്നിലധികം റോഡുകൾ രാവിലെ 6 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെ അടച്ചിടുമെന്ന് ഇൻ്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെൻ്റർ അറിയിച്ചു.
അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ സ്ട്രീറ്റ് മുതൽ ഖലീഫ യൂണിവേഴ്സിറ്റിക്ക് സമീപമുള്ള ചാനൽ സ്ട്രീറ്റ്, ഖലീഫ സിറ്റി, അൽ റാഹ ബീച്ച് എന്നിവിടങ്ങളിലാണ് അടച്ചിടൽ ഉണ്ടാകുക.
ജബൽ ഹഫീത്തിലേക്കുള്ള സ്വീഹാൻ റോഡ്, അൽ താഫ് റോഡ് എന്നിവയും അടച്ചിടും..