Search
Close this search box.

ലുലു ദുബായിൽ സംഘടിപ്പിച്ച വക്കത്തോണിൽ ആയിരങ്ങളുടെ സാന്നിധ്യം കൊണ്ട് റെക്കോർഡിലേക്ക്…

ലുലു വാക്കത്തോണിൻ്റെ എട്ടാമത് എഡിഷനിൽ 15,000-ത്തിലധികം പേർ സുസ്ഥിരതയുടെ ലക്ഷ്യത്തിനായി ഒത്തുചേർന്നു.

മാസ്റ്റർകാർഡ്, ദുബായ് മുനിസിപ്പാലിറ്റി, ദുബായ് സ്‌പോർട്‌സ് കൗൺസിൽ തുടങ്ങി നിരവധി വ്യവസായങ്ങളുടെയും ഗവൺമെൻ്റ് സ്‌റ്റേക്ക്‌ഹോൾഡർമാരുടെയും മറ്റ് സ്‌പോൺസർമാരുടെയും സജീവ പിന്തുണയോടെയാണ് വാർഷിക പരിപാടി ഇന്ന് ദുബായിലെ മംസാർ പാർക്കിൽ നടന്നത്.

രാവിലെ 7.30ന് ആരംഭിച്ച പദയാത്രയിൽ എല്ലാ പ്രായത്തിലുമുള്ളവർ പങ്കെടുത്തു. ആരോഗ്യകരമായ ജീവിതത്തെക്കുറിച്ചും സുസ്ഥിര പ്രവർത്തനങ്ങളെക്കുറിച്ചും അവബോധം പ്രചരിപ്പികയായിരുന്നു ലക്ഷ്യം.
കോർപ്പറേറ്റ് യാത്രയുടെ പ്രധാന സ്തംഭമായാണ് ഞങ്ങൾ സുസ്ഥിരതയെ കാണുന്നത്. ജീവിതത്തിൻ്റെ എല്ലാ തുറകളിലുമുള്ള ആളുകളെയും ഒരുമിച്ച് കൊണ്ടുവരിക എന്നതാണ് ഈ വാക്കത്തോണിൻ്റെ ലക്ഷ്യം. ഭാവി തലമുറകൾക്കായി നമ്മുടെ ഭൂമിയെ സംരക്ഷിക്കേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ചുള്ള അവബോധം പ്രചരിപ്പിക്കണം. ജനങ്ങളുടെ പങ്കാളിത്തം നമ്മിൽ അഭിമാനവും സന്തോഷവും നിറയ്ക്കുന്നു – ലുലു ഗ്രൂപ്പ് ഡയറക്ടർ സലിം എം. എ പറഞ്ഞു.

സുംബ സെഷനുകൾ, ഫിറ്റ്നസ് പ്രവർത്തനങ്ങൾ, ആരോഗ്യകരമായ മത്സരങ്ങൾ, റീസൈക്ലിംഗ് പ്രവർത്തനങ്ങൾ തുടങ്ങിയ പരിപാടിയുടെ മുഖ്യ ആകർഷണമായി. പരിസ്ഥിതി സൗഹൃദ സമ്മാനങ്ങളും സുവനീറുകളും സ്വീകരിച്ചാണ് എല്ലാവരും വീട്ടിലേക്ക് മടങ്ങിയത്.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!