യുഎഇയുടെ വിവിധയിടങ്ങളിൽ ഇന്ന് മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം

The National Meteorological Center has said that there is a chance of rain in various parts of the UAE today

യുഎഇയിൽ ഇന്നത്തെ ദിവസം ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും ചില കിഴക്കൻ പ്രദേശങ്ങളിൽ താഴ്ന്ന മേഘങ്ങൾ രൂപപെടുമെന്നും മഴയ്ക്ക് സാധ്യതയുണ്ടെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

ഇന്ന് താപനില 31 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. അബുദാബിയിൽ 29 ഡിഗ്രി സെൽഷ്യസിലേക്കും ദുബായിൽ 28 ഡിഗ്രി സെൽഷ്യസിലേക്കും താപനില ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കുറഞ്ഞ താപനിലയായി അബുദാബിയിൽ 17 ഡിഗ്രി സെൽഷ്യസും ദുബായിൽ 18 ഡിഗ്രി സെൽഷ്യസും പർവതപ്രദേശങ്ങളിൽ 7 ഡിഗ്രി സെൽഷ്യസും ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ചില തീരപ്രദേശങ്ങളിലും ഉൾപ്രദേശങ്ങളിലും ഇന്ന് രാത്രിയിലും നാളെ വെള്ളിയാഴ്ച രാവിലെയും ഹ്യുമിഡിറ്റി അനുഭവപ്പെടും. അബുദാബിയിൽ 45 മുതൽ 90 ശതമാനം വരെയും ദുബായിൽ 55 മുതൽ 90 ശതമാനം വരെയും ആയിരിക്കും ഹ്യുമിഡിറ്റി ലെവലുകൾ.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!