Search
Close this search box.

ഓട്ടിസം ബാധിച്ച 18 വയസുകാരനെ ഷാർജയിൽ ഷോപ്പിംഗ് നടത്തുന്നതിനിടെ കാണാതായി

An 18-year-old boy with autism went missing while shopping in Sharjah

ഷാർജയിൽ ഓട്ടിസം ബാധിച്ച ഫെലിക്‌സ് ജെബി എന്ന 18 വയസുകാരനെ കാണാതായതായി മാതാപിതാക്കൾ ഷാർജ പോലീസിൽ പരാതി നൽകി.

ഇന്നലെ ശനിയാഴ്ച ഷാർജ സിറ്റി സെൻ്ററിന് പിന്നിൽ നിന്ന് രാത്രി 8.45 നാണ് ഫെലിക്‌സിനെ കാണാതായത്.ചുവന്ന ടി ഷർട്ടും ലൈറ്റ് ഗ്രീൻ ജാക്കെറ്റുമായിരുന്നു ധരിച്ചിരുന്നതെന്ന് പിതാവ് ജെബി തോമസ് പറഞ്ഞു

അമ്മയ്ക്കും സഹോദരിക്കുമൊപ്പം സിറ്റി സെൻ്ററിൽ ഷോപ്പിംഗ് നടത്തുന്നതിനിടെയാണ് ഫെലിക്സിനെ കാണാതായത്. ഇന്നലെ രാത്രി മുതൽ സിറ്റി സെൻ്റർ പരിസരത്ത് മുഴുവൻ തിരച്ചിൽ നടത്തിയിട്ടും കുട്ടിയെ കണ്ടെത്താനാകാതെ വന്നതോടെയാണ് കുടുംബം പോലീസിൽ പരാതി നൽകിയത്.

സോഷ്യൽ മീഡിയ ഗ്രൂപ്പുകളിലും പോസ്റ്ററുകളിലും കാണാതായ ആൺകുട്ടിയുടെ ചിത്രം കുടുംബം പങ്കുവെച്ചിട്ടുണ്ട്. ഷാർജ പോലീസും അന്വേഷിച്ചു വരികയാണ്.

കുട്ടിയെകുറിച്ച് വിവരം ലഭിക്കുന്നവർ താഴെക്കാണുന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണ്
ജെബി തോമസ്: +971506740206
ബിന്ദു ജെബി: +971507265391

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!