റമദാൻ വൃതം മാർച്ച് 12 ചൊവ്വാഴ്ച മുതൽ ആരംഭിക്കുമെന്ന് ദുബായ് ഇസ്‌ലാമിക് അഫയേഴ്‌സ് ആൻഡ് ചാരിറ്റബിൾ ആക്‌റ്റിവിറ്റീസ് ഡിപ്പാർട്ട്‌മെൻ്റ് അറിയിച്ചു. ഡിപ്പാർട്ട്‌മെൻ്റ് പ്രസിദ്ധീകരിച്ച ഹിജ്‌റി കലണ്ടറിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
വൃതം ആരംഭിക്കുന്നതിന്റെ ഭാഗമായി യുഎഇയിലെ ജോലി സമയം, അവധികൾ, സൗജന്യ പാർക്കിംഗ് എന്നിവയിൽ മാറ്റം വരുത്തിയിട്ടുണ്ട്. കുറഞ്ഞ ജോലി സമയം നോമ്പെടുക്കുന്നവർക്കും നോമ്പെടുക്കാത്ത ജീവനക്കാർക്കും ബാധകമാണ്. പൊതുമേഖലയിലും സ്വകാര്യമേഖലയിലും യുഎഇ സർക്കാർ കുറഞ്ഞ പ്രവൃത്തി സമയം പ്രഖ്യാപിക്കാറുണ്ട്. സാധാരണഗതിയിൽ, ജീവനക്കാർ ദിവസത്തിൽ എട്ട് മണിക്കൂർ അല്ലെങ്കിൽ ആഴ്ചയിൽ 48 മണിക്കൂറാണ് ജോലി ചെയ്യുന്നത്. ഇത് ദിവസത്തിൽ ആറ് മണിക്കൂറായി കുറച്ച് ആഴ്ചയിൽ 36 മണിക്കൂറാകും.
അധ്യയന ദിനങ്ങൾ ദിവസേന അഞ്ച് മണിക്കൂറായി കുറയ്ക്കുന്നു. എന്നിരുന്നാലും, ഈ വർഷം, വിശുദ്ധ മാസത്തിൻ്റെ ആദ്യ മൂന്ന് ആഴ്ചകളിൽ മിക്ക സ്കൂളുകളും അടച്ചിടും.
റമദാനിൽ പണമടച്ചുള്ള പാർക്കിംഗ് സമയം പരിഷ്കരിച്ചിട്ടുണ്ട്. പുണ്യമാസത്തോട് അടുത്ത് ഇവ പ്രഖ്യാപിക്കും. കഴിഞ്ഞ വർഷം ദുബായ് രാവിലെ 8 മുതൽ വൈകിട്ട് 6 വരെ പാർക്കിംഗ് ഫീസ് ഈടാക്കിയിരുന്നു. തിങ്കൾ മുതൽ ശനി വരെ രാത്രി 8 മുതൽ അർദ്ധരാത്രി 12 വരെ – പ്രവൃത്തിദിവസങ്ങളിൽ താമസക്കാർക്ക് രണ്ട് മണിക്കൂർ സൗജന്യ പാർക്കിംഗ് നൽകിയിരുന്നു. ശനിയാഴ്ച മുതൽ വ്യാഴം വരെ രാവിലെ 8 മുതൽ അർദ്ധരാത്രി വരെയാണ് ഷാർജ ഫീസ് ഈടാക്കിയത്.