യു എ ഇ യുടെ ചില സ്ഥലങ്ങളിൽ കാലാവസ്ഥ ഇന്ന് ഭാഗികമായി മേഘാവൃതമായിരിക്കുമെന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. നേരിയതോ മിതമായതോ ആയ കാറ്റ് വീശുമെന്നും ചില പ്രദേശങ്ങളിൽ ശക്തമായി കാറ്റ് വീശുമെന്നും ഇത് പൊടിപടലങ്ങൾക്ക് കാരണമാകുമെന്നും കാലാവസ്ഥ കേന്ദ്രം വ്യക്തമാക്കി. രാജ്യത്ത് താപനില 29 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുള്ളതായും അബുദാബിയിലും ദുബായിലും താപനില 25 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാമെന്നും കാലാവസ്ഥ കേന്ദ്രം ചൂണ്ടിക്കാട്ടി.
അതേസമയം അബുദാബിയിൽ കുറഞ്ഞ താപനില 16 ഡിഗ്രി സെൽഷ്യസും ദുബായിൽ 17 ഡിഗ്രി സെൽഷ്യസും പർവതപ്രദേശങ്ങളിൽ 7 ഡിഗ്രി സെൽഷ്യസും വരെയാകുമെന്നും കേന്ദ്രം കൂട്ടിച്ചേർത്തു.