Search
Close this search box.

വ​യോ​ധി​ക​ർ​ക്കായി വി​ശ്ര​മ കേന്ദ്രം അ​ൽ ഖ​വാ​നീ​ജി​ൽ നി​ർ​​മ്മിക്കാൻ നി​ർ​ദേ​ശം ന​ൽ​കി ദുബായ് കി​രീ​ടാ​വ​കാ​ശി

ദുബായ്: വ​യോ​ധി​ക​ർ​ക്ക്​ ​വി​ശ്ര​മി​ക്കാ​നും ആ​രോ​ഗ്യ​സം​ര​ക്ഷ​ണത്തിനുമായി പ്ര​ഖ്യാ​പി​ച്ച ‘ദു​ഖ്​​ർ ക്ല​ബി’​ൻറെ ര​ണ്ടാ​മ​ത്തെ കേ​ന്ദ്രം അ​ൽ ഖ​വാ​നീ​ജി​ൽ നി​ർ​മി​ക്കും. ദുബായ് കി​രീ​ടാ​വ​കാ​ശി​യും എ​ക്​​സി​ക്യൂ​ട്ടി​വ്​ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​നു​മാ​യ ശൈ​ഖ്​ ഹം​ദാ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം ആ​ണ്​ വ​യോ​ധി​ക​ർ​ക്ക്​ പു​തി​യൊ​രു വി​ശ്ര​മ​കേ​ന്ദ്രം​കൂ​ടി നി​ർ​മി​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

20,000 ച​തു​ര​ശ്ര അ​ടി​യി​ൽ നി​ർ​മി​ക്കു​ന്ന കേ​ന്ദ്ര​ത്തി​ൽ ലൈ​ബ്ര​റി, തി​യ​റ്റ​ർ, ആ​രോ​ഗ്യ പ​രി​ച​ര​ണ കേ​ന്ദ്രം, സ​ർ​ക്കാ​ർ സേ​വ​ന​ങ്ങ​ൾ എ​ളു​പ്പ​ത്തി​ൽ ല​ഭ്യ​മാ​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന സ്മാ​ർ​ട്ട്​ ഡി​ജി​റ്റ​ൽ പ്ലാ​റ്റ്​​ഫോ​മു​ക​ൾ തു​ട​ങ്ങി​യ അ​തി​വി​പു​ല​മാ​യ സൗ​ക​ര്യ​ങ്ങ​ളു​ണ്ടാ​കും.

ബ​ന്ധു​ക്ക​ളു​മാ​യും പു​തു ത​ല​മു​റ​ക​ളു​മാ​യു​മു​ള്ള ബ​ന്ധം കൂ​ടു​ത​ൽ സു​ദൃ​ഢ​മാ​ക്കു​ന്ന​തി​ന്​ ഇ​ൻറ​റാ​ക്ടി​വ്​​ ക​ഫേ​യും കേ​ന്ദ്ര​ത്തി​ൽ ഒ​രു​ക്കു​ന്നു​ണ്ട്. ദു​ബൈ ഹെ​ൽ​ത്ത്​ അ​തോ​റി​റ്റി, ദു​ബൈ ക​ൾ​ച​ർ ആ​ൻ​ഡ്​ ആ​ർ​ട്​​സ്​ അ​തോ​റി​റ്റി, ഡി​ജി​റ്റ​ൽ ദു​ബൈ അ​തോ​റി​റ്റി, ദു​ബൈ പൊ​ലീ​സ്, ഡി​പ്പാ​ർ​ട്​​മെ​ൻറ്​ ഓ​ഫ്​ ഫി​നാ​ൻ​സ്, ദു​ബൈ മു​നി​സി​പ്പാ​ലി​റ്റി, ക​മ്യൂ​ണി​റ്റി ഡെ​വ​ല​പ്​​മെ​ൻറ്​ അ​തോ​റി​റ്റി, ദു​ബൈ ഹെ​ൽ​ത്ത്, ദു​ബൈ സ്​​പോ​ർ​ട്​​സ്​ കൗ​ൺ​സി​ൽ തു​ട​ങ്ങി​യ വി​വി​ധ വ​കു​പ്പു​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​യി​രി​ക്കും​ ‘ദു​ഖ്​​ർ ക്ല​ബി’​ൻറെ പ്ര​വ​ർ​ത്ത​നം.

വ​യോ​ധി​ക​രു​ടെ ക്ഷേ​മം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും മി​ക​ച്ച സം​ര​ക്ഷ​ണ​വും പി​ന്തു​ണ​യും അ​വ​ർ​ക്ക്​ നൽകാനും യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ൻറും പ്ര​ധാ​ന​മ​ന്ത്രി​യും ദുബായ് ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം മു​ന്നോ​ട്ടു​വെ​ച്ച കാ​ഴ്ച​പ്പാ​ടു​ക​ളോ​ട്​ ചേ​ർ​ന്നു​നി​ൽ​ക്കു​ന്ന​താ​ണ്​ പു​തി​യ സം​രം​ഭ​മെ​ന്ന്​ ശൈ​ഖ്​ ഹം​ദാ​ൻ പ​റ​ഞ്ഞു. അ​തോ​ടൊ​പ്പം ദു​ബൈ സോ​ഷ്യ​ൽ അ​ജ​ണ്ട 33യു​ടെ ല​ക്ഷ്യ​ങ്ങ​ളി​ൽ ഒ​ന്നാ​ണി​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!